
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കും. 2026 – 2027 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റാണ് നാളെ ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻ്റില്‍ അവതരിപ്പിക്കുന്നത്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം.
ബജറ്റിൽ വളർച്ചാ നിരക്കിലെ ഇടിവും അടുത്ത സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ വർധനയും പരിഗണിച്ചുള്ള പ്രഖ്യാപനങ്ങളാണ് പ്രതീക്ഷിക്കുന്നത്. തുടർച്ചയായി ഒൻപതാം തവണയാണ് നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ബജറ്റിൽ പ്രത്യേക പരിഗണന ലഭിക്കുമെന്ന സൂചനകളുണ്ട്. ഈ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


