
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു ബജറ്റ് അവതരണത്തിന് മുന്നോടിയായി കണ്ട് ധനമന്ത്രി നിർമല സീതാരാമൻ. നിർമല സീതാരാമന് രാഷ്ട്രപതി മധുരം നൽകി.
രാഷ്ട്രപതിയില്‍ നിന്നും ബജറ്റ് അവതരണത്തിന് അനുമതി തേടി. തുടർച്ചയായി ഒന്‍പത് ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ചരിത്ര നേട്ടവും ഇതോടെ നിർമ്മല സീതാരാമന് സ്വന്തമാകും.
രാവിലെ ഔദ്യോഗിക വസതിയില്‍ നിന്നും ധനകാര്യമന്ത്രാലയത്തിലെത്തിയ ശേഷമാണ് നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാഞ്ചീപുരം സാരി ധരിച്ചാണ് ബജറ്റ് അവതരണത്തിന് എത്തിയത്. പർപ്പിള്‍ കളറില്‍ സ്വർണ നിറത്തിലുള്ള കള്ളികളും കോഫി ബ്രൗണ്‍ കസവുമുള്ള സാരിയാണ് ധരിച്ചിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ നിര്‍മല നേരത്തെ എട്ടു ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത്.
മോദി സർക്കാറിന്റെ മൂന്നാം ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് പാർലമെന്റില്‍ ആരംഭിക്കും. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നിർദ്ദേശങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. കേരളം എയിംസും അതിവേഗ റെയില്‍ പാതയുമടക്കം ഒരു പിടി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.



