
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ആരോഗ്യ മേഖലക്ക് മുന്‍ഗണന. 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സമഗ്രമായിരുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ആ ബജറ്റിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും സംസ്ഥാനത്തെ ബാധിച്ചു.
20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു.2800 കോടി ആരോഗ്യമേഖലക്ക്.
ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ക്ക് 10 കോടി.
വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്.
150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
18 വയസിനു മുകളില്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍.
കേരളത്തിന്റെ സ്വന്തം വാക്‌സിനേഷന്‍ ഗവേഷണം തുടങ്ങും.
8000 കോടി നേരിട്ട് ജനങ്ങളില്‍ എത്തിക്കും.
കാര്‍ഷിക മേഖലക്ക് 1600 കോടി വായ്പ: 5 ലക്ഷം രൂപ വരെ 4%. പലിശ.
കുടുംബശ്രീക്ക് 1000 കോടി വായ്പ.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 4 % നിരക്കില്‍ 2000 കോടി വായ്പ.
കടല്‍ഭിത്തി നിര്‍മാണം കി ഫ്ബി 2300കോടി നല്‍കും.
പാല്‍ ഉത്പന്നങ്ങളുടെ ഫാക്ടറിക്ക് 10 കോടി.
റബര്‍ സബ്‌സിഡി കുടിശിഖക്ക് 50 കോടി.
നദീസംരക്ഷണത്തിന് 50 കോടിയുടെ പാക്കേജ്.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ 10 കോടി.
തീരദേശ സംരക്ഷണത്തിന് 1500 കോടി.
5 അഗ്രോ പാര്‍ക്ക് ആരംഭിക്കും.
മലബാര്‍ ലിറ്റററി സര്‍കൂട്ട്, ബയോഡൈവേഴ്‌സിറ്റി ടൂറിസം സര്‍കൂട്ടുകള്‍ക്ക് 50 കോടി.
ടൂറിസം മേഖലക്ക് കെ.എഫ്.സി 400 കോടി അനുവദിക്കും.
വ്യവസായ മേഖലക്ക് 2000 കോടി വായ്പ.
പ്രവാസികള്‍ക്ക് 1000 കോടി വായ്പ.
സംരഭകര്‍ക്ക് 500 കോടി വായ്പ.
കെ.എസ്.ആര്‍.ടി.സിക്ക് 1000 കോടി.
3000 ഡീസല്‍ ബസുകള്‍ സി.എന്‍.ജി ആക്കും.
എം.ജി.സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍.
ഗൗരിയമ്മ സ്മാരകത്തിനുംആര്‍.ബാലകൃക്ഷണ സ്മാരകത്തിനും രണ്ട് കോടി.
കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബഡ്ജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളില്ല.
മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുകയെന്നത് വികസനത്തിന്റെ മുന്‍ ഉപാധിയായി മാറി. മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ ആഘാതം കുറക്കുകയും മൂന്നാം തരംഗം ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അതിലൂടെ മാത്രമേ സമ്ബദ്ഘടന വീണ്ടെടുക്കാനാകൂ. എല്ലാത്തിനും മുമേ്ബ ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.