‘ബജറ്റില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല’; കടുത്ത വിശ്വാസ വഞ്ചനയും ഗുരുതരമായ അനീതിയും; സര്‍ക്കാര്‍ ഡോക്ടര്‍മാരെ പൂര്‍ണ്ണമായി അവഗണിച്ചെന്ന് കെജിഎംസിടിഎ

Spread the love

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ അർഹിച്ച പരിഗണന ലഭിച്ചില്ലെന്ന വിമർശനവുമായി മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സംഘടന.

video
play-sharp-fill

ഡോക്ടർമാരെ പൂർണ്ണമായി അവഗണിച്ചത് കടുത്ത വിശ്വാസ വഞ്ചനയും ഗുരുതരമായ അനീതിയുമാണെന്ന് കെജിഎംസിടിഎ വിമർശിച്ചു.

ഡോക്ടർമാരുടെ ആവശ്യങ്ങളില്‍ ഒന്ന് പോലും പരിഗണിക്കപ്പെട്ടില്ലെന്നും നന്ദികെട്ട ബജറ്റാണെന്നും സംഘടന കുറ്റപ്പെടുത്തി.
തുടര്‍ച്ചയായ മൂന്നാം സര്‍ക്കാര്‍ ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് ഇറങ്ങുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ശമ്പള പരിഷ്കരണം വൈകിയതിലും ഡിഎ കുടിശ്ശികയിലും ഇടതു യൂണിയനില്‍ പെട്ട ജിവനക്കാര്‍ പോലും കടുത്ത അതൃപ്തിയിലായ സാഹചര്യത്തിലാണ് പ്രതീക്ഷിച്ചത് പോലെയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായത്.