
കേന്ദ്ര ബജറ്റില്‍ ശ്രദ്ധേയമായി സ്ത്രീകള്‍ക്കുള്ള പ്രഖ്യാപനങ്ങള്‍. എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.
ഗ്രാമീണ സ്ത്രീശാക്തീകരണത്തിനായി ഷീ മാർട്ടുകള്‍ സ്ഥാപിക്കും. ഗ്രാമങ്ങളിലെ വനിതകളുടെ സംരംഭങ്ങള്‍ക്ക് സഹായമം നല്‍കും.
വനിതകളെ സംരംഭ ഉടമകളാക്കി മാറ്റാന് ആധുനിക സൌകര്യങ്ങളടക്കം സഹായം നല്‍കുമെന്നും ധനമന്ത്രി. സെല്‍ഫ് ഹെല്‍പ് എൻ്റർപ്രണർ (SHE) സ്ഥാപിക്കുമെന്നും പ്രഖ്യാപനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, തുടക്കത്തില്‍ തന്നെ കേരളത്തിനായി പ്രഖ്യാപനമുണ്ടായി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചത്. കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചിരിക്കുന്നത്. വിഴിഞ്ഞം – ചവറ റെയർ എർത്ത് കോറിഡോർ പദ്ധതി കഴിഞ്ഞ ദിവസം കെ എൻ ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റിലും പ്രഖ്യാപിച്ചതാണ്.
ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാല്‍പതിനായിരം കോടി രൂപയാണ് ഇതിനായി നീക്കിവെക്കുന്നത്.
കേരളത്തിൻ്റെ ധാതു സമ്പുഷ്ടി പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ ഗ്ലോബല്‍ ബയോ ഫാർമ മാനുഫക്ചറിംഗ് ഹബ് ആക്കാൻ പതിനായിരം കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്നർ നിർമ്മാണത്തിനായി അയ്യായിരം കോടി രൂപയും നീക്കിവെച്ചു. നെയ്ത്തുകാർക്കും,കരകൗശല വിദഗ്ധർക്കുമായി നാഷണല്‍ ഹാൻഡ്‌ലൂം ഹാൻഡിക്രാഫ്‌റ്റ്സ് പദ്ധതിയും കേരളത്തിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് ഉപകരണങ്ങളുടെ നിമ്മാണത്തിനും ഗവേഷണത്തിനും പദ്ധതിയുണ്ട്. നാഷണല്‍ ഫൈബർ പ്രോജക്‌ട് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി ചെറുകിട പദ്ധതികള്‍ക്കായി 2000കോടി രൂപ വകയിരുത്തുന്നതായും പ്രഖ്യാപിച്ചു.
ഉള്‍നാടൻ ജല ഗതാഗതവുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ ഉള്‍നാടൻ ജലപാതകള്‍ ഉള്ള കേരളത്തിന്റെ പേര് പോലും പരാമർശിക്കപ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പായതിനാല്‍, എന്തെങ്കിലുമൊക്കെ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടാകാത്തത് വൻനിരാശയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്.



