നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’; 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ബജറ്റിന് സാധിക്കും; നരേന്ദ്ര മോദി

Spread the love

ഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് ‘ഐതിഹാസിക ബജറ്റ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

video
play-sharp-fill

സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചത്. നിർമ്മല സീതാരാമനെ പുകഴ്ത്തി കൊണ്ടാണ് ബജറ്റ് അവതരണത്തിന് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്.

ഭാരതത്തിന്റെ ഭാവിക്കായുള്ള ബജറ്റാണ് ഇതെന്നും 2047 ല്‍ വികസിതഭാരതം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുമെന്നും നരേന്ദ്രമോദി പ്രതികരിച്ചു. ബജറ്റ് പുതിയ ഊർജവും ഗതിയും നല്‍കുമെന്നും ഭാരതത്തിലെ പ്രഗല്ഭരായ യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group