
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റ് അവതരണം ലോക്സഭയില്‍ തുടരുന്നു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്.
കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിലാണ് പ്രഖ്യാപനം. സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല.ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച് ഏഴ് അതിവേഗ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ കേരളത്തെ ചേർത്ത് ധാതു ഇടനാഴി പ്രഖ്യാപിച്ചു.
അപൂർവ ധാതുഖനനം കൂട്ടാനാണ് പദ്ധതി. കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റിൽ കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്തുപറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ഉറപ്പാക്കുകയാണ് ആദ്യ കർത്തവ്യം. ജനങ്ങളുടെ അഭിലാഷം യാഥാർഥ്യമാക്കൽ രണ്ടാമത്തെ കർത്തവ്യമെന്നും എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം മൂന്നാമത്തെ കർത്തവ്യമെന്നും ധനമന്ത്രി പറഞ്ഞു.
ആഭ്യന്തര ഉത്പാദനവും തെഴിലവസരവും വർധിച്ചു. ലേബർ കോഡടക്കം മുന്നൂറിലധികം പരിഷ്കാരങ്ങൾ നടപ്പാക്കി.
ഇന്ത്യയുടെ വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ആഗോള പ്രതിസന്ധിക്കിടയിലും വളർച്ച നേടാനായി. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു.
ദാരിദ്ര്യം കുറക്കാനായി. സർക്കാരിന്‍റെ എല്ലാ നടപടികളും പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും നിര്‍മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ നിർമലക്ക് നല്‍കിയിട്ടുണ്ട്. ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണി മറികടക്കാൻ ബജറ്റില്‍ എന്തുണ്ടാകും എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
പ്രസ്താവനയല്ല പ്രധാനം പ്രവർത്തനം പ്രസിദ്ധിയല്ല മുഖ്യം, പൊതുജനമാണെന്ന് ധനമന്ത്രി പറഞ്ഞു
ബഡ്ജറ്റ് 2026
ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുന്നു.
കർഷകർക്ക്, പട്ടികജാതിക്കാർക്ക്, പട്ടികവർഗ്ഗക്കാർക്ക്, ജനസാമാന്യത്തിനാകെ, യുവജനതയെ കേന്ദ്രീകരിച്ചുള്ളത്.
-കർത്തവ്യ ഭവനില്‍ തയാറാക്കിയ ആദ്യ ബജറ്റ്, മൂന്നു കർത്തവ്യങ്ങള്‍ മുൻ നിർത്തി തയാറാക്കിയ ബജറ്റ്
– എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികാസം ലക്ഷ്യമിട്ട്.
– അടിസ്ഥാന സൗകര്യ വികസനം ആദ്യ ലക്ഷ്യം.
– നിക്ഷേപം സുരക്ഷിതമാക്കല്‍
– ഏറ്റവും പുതിയ സാങ്കേതിക സംവിധാനം വിനിയോഗിച്ചുള്ള സാമ്പത്തിക വളർച്ച പദ്ധതി.
– കഴിഞ്ഞ് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ നടപ്പാക്കല്‍ മാർഗ്ഗം.
തുണിത്തര വ്യവസായ ശാലകളെ ആധുനികവൽക്കരിക്കുന്നതിനായി തുണിത്തര വികസന, തൊഴിൽ പദ്ധതി.
ബയോ ഫാര്‍മയ്ക്ക് 10000 കോടി രൂപ.
ധാതുമണല്‍ ഇടനാഴി- പദ്ധതിയില്‍ കേരളവും.
ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി.
ഇതോടെ തുടര്‍ച്ചയായി ധനമന്ത്രിയെന്ന റെക്കോഡ് നിര്‍മല സീതാരാമന് സ്വന്തമായി. പന്ത്രണ്ട് ലക്ഷം വരെ വരുമാനം ഉള്ളവരെ ആദായ നികുതിയില്‍ നിന്ന് കഴിഞ്ഞ തവണ ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ആദായനികുതിയില്‍ കാര്യമായ ഇളവ് ഇത്തവണ പ്രതീക്ഷിക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍.



