കാൻസറടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്ന് വില കുറയും ; 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി

Spread the love

ഡല്‍ഹി: 36 ജീവൻ രക്ഷാ മരുന്നുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. കാൻസറിനടക്കം ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് പൂർണമായും ഒഴിവാക്കിയത്.

കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങള്‍ ഉള്‍ക്കൊള്ളിച്ച്‌ പദ്ധതി നടപ്പിലാക്കും. ഗാർഹിക ഇലക്‌ട്രോണിക് ഉപകരണ നിർമാണങ്ങള്‍ക്ക് പിന്തുണ നല്‍കും. യുവാക്കളുടെ തൊഴിലവസരങ്ങള്‍ വർധിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്‍ഷുറന്‍സ് മേഖലയില്‍ 74-100 ശതമാനം വരെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. പ്രീമിയം മുഴുവനായും ഇന്ത്യയില്‍ നിക്ഷേപിക്കണം. പഴയ നിയമം അടിസ്ഥാനമാക്കി ഉള്ള നിയന്ത്രണങ്ങള്‍ ഉടച്ച്‌ വാർക്കുമെന്നും ധനമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group