ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍: സംഭവം തിരുവനന്തപുരം തൈക്കാട്

Spread the love

 

തിരുവനന്തപുരം: തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീല മരിച്ച നിലയില്‍.

മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം വരും. ഇന്നലെ വൈകിട്ടോടെ ഇതിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു.

കെട്ടിട ഉടമ കണ്ണേറ്റുമുക്ക് സ്വദേശി ഷാജി അറിയിച്ചതിനെ തുടര്‍ന്ന് തമ്പാനൂര്‍ പോലീസ് സ്ഥലത്തെത്തി. അകത്തുനിന്ന് പൂട്ടിയിരുന്ന വാതില്‍ പൂട്ടുതകര്‍ത്താണ് പോലീസ് അകത്തു പ്രവേശിച്ചത്.
ശാരീരിക അവശതകളുള്ള ആളായിരന്നു മരിച്ച ഷീല. അന്‍പത്തഞ്ച് വയസോളം പ്രായം വരും. ഇവരുടെ ബന്ധുക്കളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏതാനും നാളുകളായി ഇവരെ പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.