
ഡൽഹി: നിത്യജീവിതത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വാലിഡിറ്റി ഉള്ള സിം. ഇന്ത്യയില്‍ ഇന്ന് കഞ്ഞികുടിച്ച് ജീവിച്ച് പോകണമെങ്കില്‍ പോലും വാലിഡിറ്റിയുള്ള ഒരു സിം അത്യന്താപേക്ഷിതമാണ്. കാരണം റേഷൻ കടയില്‍ മുതല്‍ ബാങ്കിലും ആശുപത്രിയിലും വരെ മൊബൈല്‍ നമ്പറും അതിലേക്ക് വരുന്ന മെസ്സേജുകളും പ്രധാനമാണ്.
ചിലർ പണ്ട് ഉപയോഗിച്ചിരുന്ന സിം ഇപ്പോഴും കൊണ്ടുനടക്കുന്നതിൻ്റെ കാരണം അത് മൊബൈല്‍ നമ്പർ ആവശ്യമുള്ള ഇടങ്ങളിലെല്ലാം നല്‍കിയിട്ടുള്ളത് ആ പഴയ നമ്പറാണ് എന്നതിനാലാണ്.
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ആളുകള്‍ ഇന്ന് സെക്കൻഡറി സിം ഉപേക്ഷിക്കുന്നത് കൂടുന്നുണ്ട്. അതിന് ആളുകളെ കുറ്റം പറയാൻ സാധിക്കില്ല. കാരണം ഒരു സിം എല്ലാ ആനുകൂല്യങ്ങളും സഹിതം റീച്ചാർജ് ചെയ്യണമെങ്കില്‍ ഒരു മാസത്തേക്ക് കുറഞ്ഞത് 200 രൂപയ്ക്ക് മുകളിലാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ കമ്പനികള്‍ 2024 ജൂലൈയില്‍ മൊബൈല്‍ താരിഫുകള്‍ വർധിപ്പിച്ചു. അതിനാല്‍ റീച്ചാർജ് ചെലവും വൻ തോതില്‍ ഉയർന്നു. ഒരു സിം ഉപയോഗിക്കാൻ തന്നെ നല്ലൊരു തുക വേണ്ടിവരുന്ന സാഹചര്യത്തില്‍ സെക്കൻഡറി സിം വേണ്ടെന്നുവയ്ക്കാൻ പലരും നിർബന്ധിതരാകുന്നു. മറ്റുചിലരാകട്ടെ പ്രൈമറി സിം തന്നെ റീച്ചാർജ് ചെയ്യാൻ കാശില്ലാതെ വിഷമിക്കുന്നു.
റീച്ചാർജ് ചെയ്യാതെ ഇൻകമിങ് വരെ കട്ട് ചെയ്യപ്പെട്ട മൊബൈല്‍ ഉപയോക്താക്കള്‍ ഇപ്പോഴും ധാരാളം പേരുണ്ട്. മൊബൈല്‍ റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം, ഇഷ്ടം പോലെ ഡാറ്റ, കോളിങ് സൗകര്യം, എസ്‌എംഎസ്, ഒടിടി സബ്സ്ക്രിപ്ഷനുകള്‍ ഇവയെല്ലാം അടങ്ങുന്ന പ്ലാനുകള്‍ വേണ്ടവർക്ക് മാത്രമായിട്ടുള്ളതല്ല അവ. വാലിഡിറ്റി നിലനിർത്താനും ഇൻകമിങ് ലഭിക്കാനുംആഗ്രഹിക്കുന്ന പാവങ്ങള്‍ക്ക് ചീപ് റേറ്റില്‍ അവ നല്‍കുന്ന പ്ലാനുകളും വേണം.
ഇന്ത്യയില്‍ ഇന്ന് ചീപ് റേറ്റില്‍ വാലിഡിറ്റിയും ടെലിക്കോം സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതില്‍ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്ന സ്ഥാപനത്തോളം ഉദാരത മറ്റൊരു ടെലിക്കോം കമ്പനിയും കാണിച്ചിട്ടില്ല. അതില്‍ ഏറ്റവും ശ്രദ്ധേയമായ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 91 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.
പാവങ്ങളോട് അത്ര കരുതലാണ് എങ്കില്‍ സൗജന്യമായി നല്‍കിക്കൂടെ എന്ന് ചിലർക്ക് സംശയം തോന്നിയേക്കാം. ഒരു സേവനവും പൂർണ്ണമായി സൗജന്യമായി നല്‍കാൻ ടെലിക്കോം കമ്പനികള്‍ക്ക് അനുവാദം ഉണ്ടെന്ന് തോന്നുന്നില്ല. കാരണം മറ്റ് കമ്പനികള്‍ അതിനെതിരേ പരാതി നല്‍കാൻ കഴിയും. ഇവിടെ 91 രൂപ എന്ന താരതമ്യേന ചെറിയ നിരക്ക് നല്‍കി വാലിഡിറ്റി നിലനിർത്താൻ സാധാരണക്കാർക്ക് ഈ പ്ലാൻ അവസരം ഒരുക്കുന്നു.
91 രൂപയുടെ ബിഎസ്‌എൻഎല്‍ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങളിൽ കുറഞ്ഞ ചെലവില്‍ ആളുകള്‍ക്ക് വാലിഡിറ്റി നിലനിർത്താൻ സഹായിക്കുന്ന പ്ലാനാണിത്. 60 ദിവസ വാലിഡിറ്റി ഈ പ്ലാനില്‍ ലഭിക്കും. കോളുകള്‍ മിനിറ്റിന് 15 പൈസ നിരക്കിലും ഡാറ്റ ഒരു എംബിക്ക് 1പൈസ നിരക്കിലും എസ്‌എംഎസ് ഒരെണ്ണത്തിന് 25 പൈസ നിരക്കിലും ഈടക്കും.ഇഷ്ടം പോലെ ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ധാരാളം എസ്‌എംഎസ് എന്നിവ ആവശ്യമുള്ളവർക്ക് തെരഞ്ഞെടുക്കാൻ ധാരാളം പ്ലാനുകള്‍ അവതരിപ്പിക്കാൻ ആർക്കും സാധിക്കും. എന്നാല്‍ കുറഞ്ഞ ചെലവില്‍ വാലിഡിറ്റി വാഗ്ദാനം ചെയ്യാൻ എല്ലാവർക്കും കഴിയില്ല. അങ്ങനെ കഴിയുമായിരുന്നു എങ്കില്‍ ബിഎസ്‌എൻഎല്ലിന്റെ 91 രൂപയോടൊപ്പം നില്‍ക്കാൻ യോഗ്യതയുള്ള മറ്റ് പ്ലാനുകള്‍ കാണാൻ സാധിക്കുമായിരുന്നു.