
കോട്ടയം: ബിഎസ്എൻഎൽ പോസ്റ്റ് പെയ്ഡ് സർവീസിന്റെ ബിൽ തുക അടച്ചിട്ടും കൃത്യസമയത്ത് സർവീസ് ആക്ടിവേറ്റ് ചെയ്തില്ല. ബിഎസ്എൻഎല്ലിന് പിഴയിട്ട് കോട്ടയം കൺസ്യൂമർ കോടതി.
പൊതുപ്രവർത്തകൻ സുരേഷ് പി.ഡി നൽകിയ പരാതിയിലാണ് വിധി.
പരാതിക്കാരന് 10000 രൂപ നഷ്ടപരിഹാരവും കോടതി ചെലവും പലിശ സഹിതം നൽകാനാണ് ഉത്തരവ്.
കേസിനെതിരെ ബിഎസ്എൻഎൽ നൽകിയ അപ്പീൽ സംസ്ഥാന ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ തള്ളി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് നവ്യ സുരേഷ് അഡ്വക്കേറ്റ് ഗോപിക കൃഷ്ണൻ എന്നിവർ ഹാജരായി.


