play-sharp-fill
ഇനി സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാം മെസേജ് അയക്കാം ; പുതിയ സേവനം പരീക്ഷിക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ

ഇനി സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാം മെസേജ് അയക്കാം ; പുതിയ സേവനം പരീക്ഷിക്കാൻ ഒരുങ്ങി ബിഎസ്എൻഎൽ

സ്വന്തം ലേഖകൻ

സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാനും സന്ദേശം അയക്കാനും പുതിയ സേവനവുമായി സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ. അടുത്തിടെ സമാപിച്ച ഇന്ത്യൻ മൊബൈൽ കോൺഗ്രസിലാണ് ബിഎസ്എൻഎൽ വൻ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ഉപഗ്രഹ ഭൗമ മൊബൈൽ നെറ്റ് വർക്കുകളെ ഒന്നിപ്പിച്ച് സിം കാർഡിന്റെ സഹായമില്ലാതെ ഉപകരണങ്ങൾ തമ്മിൽ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം പരീക്ഷിക്കുകയാണ് ബിഎസ്എൻഎൽ.

ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ എന്നാൽ നിലവിലുള്ള സെല്ലുലാർ നെറ്റ് വർക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയും. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദർശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ ബിഎസ്എൻഎൽ വികസിപ്പിച്ചിരിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻടിഎൻ (നോൺ ടെറസ്ട്രിയൽ നെറ്റ് വർക്ക്) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആൻഡ്രോയിഡ് സ്മാർട്‌ഫോൺ ഉപയോഗിച്ചാണ് ബിഎസ്എൻഎൽ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആൻഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാൻ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.‌‌