
നാലു ദിവസമായി ഉപയോക്താക്കൾക്ക് സിം കാർഡുമായി ബന്ധപ്പെട്ട് ഒരു സേവനവും നൽകാൻകഴിയാതെ ബിഎസ്എൻഎൽ. എക്സ്‌ചേഞ്ചുകളിലും കസ്റ്റമർ സർവീസ് സെന്ററുകളിലും ആളുകളെത്തി പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്.
കാർഡുമായി ബന്ധപ്പെട്ട നടപടികൾ കൈകാര്യംചെയ്തിരുന്ന മൊബൈൽ ആപ്പ് വികസിപ്പിച്ച കമ്പനി സേവനം അവസാനിപ്പിച്ചതാണ് താളംതെറ്റാനിടയാക്കിയത്. പുതിയ സിം കാർഡോ ഡ്യൂപ്ലിക്കേറ്റ് സിം കാർഡോ എടുക്കാൻകഴിയാത്ത സ്ഥിതിയാണിപ്പോൾ. ഡിസംബർ ഒന്നുമുതൽ രാജ്യത്ത് പുതുതായി ബിഎസ്എൻഎൽ വരിക്കാർ ഉണ്ടായിട്ടില്ല.
ഫോൺ നഷ്ടപ്പെടുകയോ സിം കാർഡിന് എന്തെങ്കിലും പ്രശ്നമുണ്ടാവുകയോ ചെയ്താൽ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുക്കാൻവരുന്നവരാണ് പ്രകോപിതരാവുന്നത്. സിം കാർഡ് നൽകുന്ന മൊബൈൽ ആപ്പിന് തകരാറാണെന്നും രാജ്യമൊട്ടാകെയുള്ള പ്രശ്നമാണെന്നും പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ജീവനക്കാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


