play-sharp-fill
രഹ്ന ഫാത്തിമക്കെതിരെ ബി എസ് എൻ എൽ നടപടിയെടുത്തു; കൂടുതൽ നടപടികൾ പുറകെ

രഹ്ന ഫാത്തിമക്കെതിരെ ബി എസ് എൻ എൽ നടപടിയെടുത്തു; കൂടുതൽ നടപടികൾ പുറകെ

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമലദർശനം നടത്താൻ ശ്രമിച്ച ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്‌ക്കെതിരെ ബി.എസ്.എൻ.എൽ നടപടിയെടുത്തു. കൊച്ചി ബോട്ട് ജെട്ടി ശാഖയിലെ ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്ന ഫാത്തിമയയെ രവിപുരം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. സ്ഥലം മാറ്റം പ്രാഥമിക നടപടിയാണെന്നും കൂടുതൽ നടപടികൾ പുറകെ ഉണ്ടാകുമെന്നും ബിഎസ്എൻഎൽ അറിയിച്ചു. ആഭ്യന്തര അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാനാണ് ബിഎസ്എൻ എല്ലിന്റെ തീരുമാനം.

ടെലഫോൺ മെക്കാനിക്കായി ജോലി ചെയ്തിരുന്ന രഹ്നയെ ജനങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത ബ്രാഞ്ചിലേക്കാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. രഹ്നയ്ക്കെതിരെ ആഭ്യന്തര അന്വേഷണവും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ രഹ്നയ്ക്കെതിരായ കേസും ആഭ്യന്തര അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്ന ബിഎസ്എൻഎൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല വിഷയത്തിൽ വിവാദമായ രഹ്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ സംബന്ധിച്ച് അന്വേഷിക്കാൻ ബിഎസ്എൻഎൽ സംസ്ഥാന പോലീസിലെ സൈബർ സെല്ലിന് കത്തുനൽകിയിട്ടുമുണ്ട്. ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും രഹ്നയ്ക്കെതിരായ തുടർനടപടികൾ. സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ രഹ്നാ ഫാത്തിമയ്ക്കെതിരെ തൃക്കൊടിത്താനം സ്വദേശി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.