play-sharp-fill
ബിഎസ്എൻഎലിന്റെ ഔദ്യോഗിക പേജിൽ രഹ്ന ഫാത്തിമയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാമജപക്കാരുടെ പൊങ്കാല

ബിഎസ്എൻഎലിന്റെ ഔദ്യോഗിക പേജിൽ രഹ്ന ഫാത്തിമയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നാമജപക്കാരുടെ പൊങ്കാല

സ്വന്തം ലേഖകൻ

കൊച്ചി : സന്നിധാന ദർശനം നടത്തിയ രഹ്ന ഫാത്തിമക്കെതിരെ ബിഎസ്എൻഎലിന്റെ ഔദ്യോഗിക പേജിൽ ഒരുകൂട്ടം ആളുകളുടെ പൊങ്കാല. ബിഎസ്എൻഎൽ ജോലിക്കാരിയായ രഹ്നയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഏറ്റവും പുതിയ ഓഫറിനെക്കുറിച്ചുള്ള അറിയിപ്പ് നൽകിയ പോസ്റ്റിന് താഴെയാണ് ഭീഷണി കമന്റുകൾ. വൃതം എടുക്കാതെ മല കയറാനെത്തിയെന്നും അയ്യപ്പനെ അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി വിമർശന പ്രളയമാണ് കമൻറ് ബോക്‌സിൽ. ബിഎസ്എൻഎൽ ബഹിഷ്‌കരിക്കുമെന്ന ഭീഷണികളും കൂട്ടത്തിലുണ്ട്.

രഹ്നയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളും കൂട്ടത്തിലുണ്ട്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പോയതെന്നും അതിനാൽ രഹ്നയെ സംരക്ഷിക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഹൈദരാബാദ് സ്വദേശിയായ ടെലിവിഷൻ റിപ്പോർട്ടർ കവിതയും എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമയും ശബരിമല ദർശനത്തിനായി പൊലീസിന്റെ സുരക്ഷയോടു കൂടി മല ചവിട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group