കിടിലൻ ഓഫറുകൾ ; 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ; ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന 5 മികച്ച പ്ലാനുകളെ കുറിച്ച് അറിയാം

Spread the love

പുതിയ വർഷത്തിലേക്ക് കടന്നപ്പോൾ മികച്ച റീച്ചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. 2GB പ്രതിദിന ഡാറ്റ സഹിതം ഒരു മാസം മുതൽ 160 ദിവസം വരെ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള മികച്ച 5 ബിഎസ്എൻഎൽ പ്ലാനുകൾ പരിചയപ്പെടാം.

ബിഎസ്എൻഎല്ലിന്റെ പക്കൽ 2ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന ധാരാളം പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അ‌തിൽ ഏറ്റവും മികച്ചത് എന്ന് വിലയിരുത്തിയ 5 പ്ലാനുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അ‌വ 199 രൂപ, 249 രൂപ, 347 രൂപ, 499 രൂപ, 997 രൂപ എന്നീ നിരക്കുകളിൽ എത്തുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ്.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തേക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്ലാനാണ് ഇത്. പ്രതിദിനം 2 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയ്‌സ് കോളുകൾ, ദിവസവും 100 എസ്എംഎസ് എന്നിവ ഈ പ്രീപെയ്ഡ് പ്ലാനിൽ 30 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. 6.63 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

249 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച പ്ലാൻ ആണിത്. 45 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 5 രൂപ 53 ​പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

347 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ റീച്ചാർജ് പ്ലാൻ തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങൾ 54 ദിവസ വാലിഡിറ്റിയിൽ ഈ റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 6.42 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: 75 ദിവസ വാലിഡിറ്റിയിൽ ഈ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നു. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. കൂടാതെ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നവർക്ക് 3ജിബി എക്സ്ട്രാ ഡാറ്റയും കിട്ടും. 6.65 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

997 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: ഒരു വർഷത്തിൽ താഴെ കാലയളവിൽ ദീർഘകാല റീച്ചാർജ് പ്ലാൻ തേടുന്ന ബിഎസ്എൻഎൽ വരിക്കാർക്കുള്ള മികച്ച ഓപ്ഷനാണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 160 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ ട്യൂൺസ്, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സർവീസ്, ഗെയിമിയം, ലിസ്റ്റിൻ പോഡ്കാസ്റ്റ് സർവീസ്, സിങ് മ്യൂസിക്, വൗവ് എന്റർടെയ്ൻമെന്റ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും 997 രൂപയുടെ പ്ലാനിൽ ഉൾപ്പെടുന്നു. 6.23 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ഇതിൽ ഭൂരിഭാഗം പ്ലാനുകൾക്കും 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.