video
play-sharp-fill

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..!  299 രൂപയ്ക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ; ബിഎസ്‌എൻഎല്ലിന്‍റെ ഏറ്റവും വിലക്കുറവുള്ള പ്ലാൻ ഇതാ

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..! 299 രൂപയ്ക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ; ബിഎസ്‌എൻഎല്ലിന്‍റെ ഏറ്റവും വിലക്കുറവുള്ള പ്ലാൻ ഇതാ

Spread the love

ഡൽഹി: ഏറ്റവും താങ്ങാവുന്ന വിലയില്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എല്‍) ജനപ്രിയമാണ്.

കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ പലപ്പോഴും മറ്റുള്ള ടെലിക്കോം ദാതാക്കളെ അപേക്ഷിച്ച്‌ ഏറ്റവും താങ്ങാനാവുന്ന വിലയുള്ളവയാണ്. ജിയോ, എയർടെല്‍, വി എന്നിവ വളരെ മുൻപു തന്നെ അവരുടെ പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. എന്നാല്‍ ബി‌എസ്‌എൻ‌എല്‍ ഇപ്പോഴും പഴയതും താങ്ങാനാവുന്നതുമായ വിലകളില്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു.

നിങ്ങള്‍ ഒരു വലിയ ഡാറ്റ ഉപയോക്താവാണെങ്കില്‍, ബിഎസ്‌എൻഎല്ലിന് പണത്തിനു മൂല്യം നല്‍കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ട്. 300 രൂപയില്‍ താഴെ വിലയ്ക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബിഎസ്‌എൻഎല്‍ കഴിഞ്ഞ ദിവസം ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ നല്‍കിയിട്ടുണ്ട്. ഈ പ്ലാനിനെക്കുറിച്ച്‌ വിശദമായി നമുക്ക് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ഡാറ്റ ഉപയോക്താക്കള്‍ക്കായി ബി‌എസ്‌എൻ‌എല്‍ അവതരിപ്പിച്ച ഒരു മികച്ച പ്ലാൻ ആണിത്. ഈ പ്ലാനിന്‍റെ വില വെറും 299 രൂപയാണ്. വിലക്കുറവുള്ളതാണെങ്കിലും, ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് പ്രതിദിനം 3 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്.

അതായത് പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ആകെ 90 ജിബി ഡാറ്റ ലഭിക്കും. ദിവസേനയുള്ള 3 ജിബി ഡാറ്റ തീർന്നാലും, ഉപഭോക്താക്കള്‍ക്ക് 40 കെബിപിഎസ് വേഗതയില്‍ ഇന്‍റർനെറ്റ് ഉപയോഗിക്കുന്നത് തുടരാം. മികച്ച ഡാറ്റയ്ക്ക് പുറമേ, ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളുകളും ദിവസവും 100 എസ്‌എംഎസുകളും ലഭിക്കും.

ബിഎസ്‌എൻഎല്ലില്‍ നിന്നുള്ള മറ്റ് വാർത്തകള്‍ പരിശോധിച്ചാല്‍ കമ്പനി ഇന്ത്യയിലെ പ്രീപെയ്‌ഡ് മൊബൈല്‍ ഉപയോക്താക്കള്‍ക്കായി അടുത്തിടെ ഒരു പുതിയ റീചാർജ് പ്ലാൻ പ്രഖ്യാപിച്ചു. 251 രൂപ വിലയുള്ള ഈ പ്ലാൻ ഒരു പ്രത്യേക താരിഫ് വൗച്ചർ (എസ്ടിവി) ആയിട്ടാണ് എത്തിയത്.

അതായത്, ഇതിന് ആക്ടീവ് സർവ്വീസ് വാലിഡിറ്റി ഇല്ല. പുതിയ പ്രീപെയ്‌ഡ് റീചാർജ് വൗച്ചർ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എല്‍) 2025-ന്‍റെ കാഴ്ചക്കാരെ ലക്ഷ്യമിടുന്നു. കൂടാതെ ഡാറ്റ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

251 രൂപയാണ് ബിഎസ്‌എന്‍എല്ലിന്‍റെ ഐപിഎല്‍ കേന്ദ്രീകൃത പ്ലാനിന്‍റെ വില. കമ്പനി സമീപകാലത്ത് അവതരിപ്പിച്ച കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പാക്കുകളുടെ തുടര്‍ച്ചയാണിത്. 60 ദിവസത്തേക്ക് 251 ജിബി വരെ ഡാറ്റ ഈ പ്ലാൻ വാഗ്‍ദാനം ചെയ്യുന്നു. ഫെയർ യൂസേജ് പോളിസി (എഫ്‌യു‌പി) പ്രകാരം, പരിധി തീരുന്നതുവരെ ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയും. അതിനുശേഷം വേഗത 40 കെ‌ബി‌പി‌എസായി കുറയും. അതേസമയം 251 രൂപയുടെ എസ്‍ടിവിക്ക് സ്വന്തമായി സർവീസ് വാലിഡിറ്റി ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, ഇത് പ്രവർത്തിക്കുന്നതിന് ഒരു ആക്ടീവ് ബേസ് പ്ലാൻ ആവശ്യമാണ്.