video
play-sharp-fill

425 ദിവസത്തെ വാലിഡിറ്റി; എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ഫ്രീകോൾ; 850 ജിബി വരെ ലഭിക്കുന്ന അതിവേഗ ഡാറ്റ; ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയധികം പ്ലാനുകൾ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാൻ ചർച്ചയാകുന്നു

425 ദിവസത്തെ വാലിഡിറ്റി; എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് ഫ്രീകോൾ; 850 ജിബി വരെ ലഭിക്കുന്ന അതിവേഗ ഡാറ്റ; ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയധികം പ്ലാനുകൾ; ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്ലാൻ ചർച്ചയാകുന്നു

Spread the love

ബിഎസ്എൻഎൽ ഇപ്പോൾ ഇന്ത്യൻ ടെലികോം വിപണിയുടെ നട്ടെല്ലാണ്. പഴയ കാലത്തെ നഷ്ടവും മോശം അവസ്ഥയുമെല്ലാം പഴങ്കഥയായി കഴിഞ്ഞു. ഇപ്പോഴുള്ളത് പുതിയ ബിഎസ്എൻഎൽ ആണ്. അതിന് പഴയ കണക്കുകൾ ഒന്നും ബാധകമല്ല.

വിപണിയിൽ ജിയോ, എയർടെൽ, വിഐ പോലെയുള്ള വമ്പൻ സ്വകാര്യ കമ്പനികളോട് നേരിട്ട് ഏറ്റുമുട്ടി നിൽക്കുന്ന ബിഎസ്എൻഎൽ എന്ന മഹാരഥൻ ഇന്ത്യക്കാർക്ക് നൽകുന്ന ആശ്വാസം ചില്ലറയല്ല. ഒരു പൊതുമേഖലാ സ്ഥാപനമായത് കൊണ്ട് പിശുക്ക് കാട്ടുമെന്ന് വിചാരിച്ചവർക്ക് മുൻപിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സേവനം നൽകി അവർ ചരിത്രം സൃഷ്‌ടിക്കുകയാണ് ബിഎസ്എൻഎൽ.

ഇപ്പോഴിതാ ബിഎസ്എൻഎല്ലിന്റെ ഒരു കിടിലം പ്ലാനാണ് ചർച്ചയാവുന്നത്. ദീർഘകാല ഓഫറുകൾ ഇഷ്‌ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇത്. ബിഎസ്എൻഎൽ 2,399 രൂപ റീചാർജ് ബിഎസ്എൻഎൽ നിരയിലെ ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്ലാൻ ഉപയോഗിച്ച്, നിങ്ങൾക്ക് 425 ദിവസത്തെ വാലിഡിറ്റി ആസ്വദിക്കാം, അതായത് ഒരു വർഷത്തിൽ കൂടുതൽ റീചാർജ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാതെ നിങ്ങൾക്ക് ടെൻഷൻ ഇല്ലാതെ ജീവിക്കാമെന്ന് അർത്ഥം. മുമ്പ് ഈ പ്ലാൻ 395 ദിവസത്തെ വാലിഡിറ്റി നൽകിയിരുന്നു, അതാണ് ഇപ്പോൾ മാറിയിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ 2399 രൂപയുടെ ഈ പ്ലാനിൽ എല്ലാ ലോക്കൽ, എസ്‌ടിഡി നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗിന്റെ പ്രയോജനം നിങ്ങൾക്ക് ലഭിക്കും.

കൂടാതെ, പ്ലാനിന്റെ ആയുസിൽ ആകെ 850 ജിബി വരെ ലഭിക്കുന്ന 2 ജിബി വരെ അതിവേഗ ഡാറ്റ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് എല്ലാ ദിവസവും 100 സൗജന്യ എസ്എംഎസുകളും കമ്പനി നൽകുന്നുണ്ട്. നിലവിൽ ഇത്രയും കുറഞ്ഞ വിലയിൽ ഇത്രയധികം പ്ലാനുകൾ നൽകുന്ന മറ്റൊരു കമ്പനിയില്ല. അത് തന്നെയാണ് ബിഎസ്എൻഎൽ നൽകുന്ന മാജിക്.

അതേസമയം, 2025 അവസാനത്തോടെ ഇന്ത്യൻ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വീണ്ടും 10-20 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ നൽകുന്ന സൂചന. കഴിഞ്ഞ ആറ് വർഷത്തിനിടയിലെ നാലാമത്തെ പ്രധാന വർധനവാണിത്. വർധിച്ചുവരുന്ന മൂലധന ആവശ്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങന്നതെന്നാണ് ലഭ്യമായ വിവരം.