ഉപഭോക്താക്കളെ ശ്രദ്ധിക്കൂ..! 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാനുമായി ബിഎസ്‌എന്‍എല്‍; അണ്‍ലിമിറ്റഡ് കോളിങ്; 60 ജിബി ഡേറ്റ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍

Spread the love

കോട്ടയം: രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികളെല്ലാം അടുത്തിടെ മൊബൈല്‍ റീചാർജിങ് നിരക്കുകള്‍ കുത്തനെ കൂട്ടിയത് മൊബൈല്‍ ഉപഭോക്താക്കളെ വലിയ ബുദ്ധിമുട്ടിലേക്കാണ് തള്ളിവിട്ടത് .

ഈ സമയമാണ് പൊതുമേഖല ടെലികോം കമ്പനിയായ ബി എസ്‌എൻ എല്‍ മിതമായ നിരക്കില്‍ പുതുക്കിയ റീചാർജിങ് പ്ലാനുകളുമായെത്തുന്നത്. 400 രൂപയില്‍ താഴെയുള്ള പുതിയ പ്ലാനുകളാണ് ബി എസ് എൻ എല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ 397 രൂപ പ്ലാന്‍ പ്രകാരം 150 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക . ഇതുമൂലം ഏകദേശം അഞ്ച് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ബുദ്ധിമുട്ടില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം നേടാം. ഈ പാക്കേജ് ഉപയോഗിച്ച്‌ ആദ്യത്തെ 30 ദിവസം പരിധിയില്ലാതെ കോളുകള്‍ വിളിക്കാം. കൂടാതെ ആദ്യ 30 ദിവസം പ്രതിദിനം 2 ജിബി ഡാറ്റയും ഉപയോഗിക്കാം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമാസം കണക്കാക്കുകയാണെങ്കില്‍ 60 ജിബി ഡേറ്റയാണ് ലഭിക്കുക. 30 ദിവസത്തിനുശേഷം ആവശ്യമനുസരിച്ച്‌ പ്ലാനിലേക്ക് ഡാറ്റയും കോളിങ് സേവനവും ചേര്‍ക്കാനും കഴിയും.കുറഞ്ഞ ചെലവില്‍ ദീർഘ വാലിഡിറ്റിയുള്ള പ്ലാൻ ആഗ്രഹിക്കുന്നവർക്ക് 397 റീചാർജ് പ്ലാൻ ഒരു നല്ല ഓപ്ഷനായിരിക്കും.