ബിഎസ്‌എൻഎല്‍ 120 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

Spread the love

ബിഎസ്‌എൻഎല്‍ 120 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കാം, വിദ്യാഭ്യാസ യോഗ്യത എന്താണ് തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അറിയാം.

video
play-sharp-fill

ജിയോ, എയർടെല്‍, വിഐ പോലെയുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ക്കിടയിലും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്‌എൻഎല്ലിന് പ്രിയമേറുകയാണ്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളാണ് ഇതിന് പ്രധാന കാരണം.

ബിഎസ്‌എൻഎല്‍ 120 സീനിയർ എക്സിക്യൂട്ടീവ് ട്രെയ്നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലികോം (95), ഫിനാൻസ് (25) വിഭാഗങ്ങളിലാണ് അവസരം. അവസാന തീയതി മാർച്ച്‌ 7. ടെലികോം വിഭാഗത്തിലേക്ക് ബി.ഇ/ബി.ടെക് യോഗ്യത വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫിനാൻസ് വിഭാഗത്തിന് സിഎ/സിഎംഎ യോഗ്യതയും 21-30 വയസ് പ്രായപരിധിയുമുണ്ട്. കമ്പ്യൂട്ടർ പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. ശമ്പളം 50,000 രൂപ വരെ. bsnl.co.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും:

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)

ഡോക്യുമെന്റ് പരിശോധന

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ താല്‍ക്കാലികമായി മാർച്ച്‌ 29ന് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും ഉദ്യോഗാർത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക