
ദില്ലി: പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്‌എൻഎല്ലിന്‍റെ 5ജി നെറ്റ്‌വര്‍ക്ക് എപ്പോള്‍ സാധ്യമാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ടെലികോം മന്ത്രി. വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. കൗടില്യ ഇക്കണോമിക് എൻക്ലേവ് 2025-ലാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രഖ്യാപനം. 4ജി പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കും രാജ്യത്ത് ഒരുക്കുന്നത്. 5ജിയും സാധ്യമാകുന്നതോടെ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും ബിഎസ്എന്‍എല്ലിനായേക്കാം.
ബിഎസ്എന്‍എല്‍ 4ജി
തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം വിന്യസിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 ‘മെയ്‌ഡ‍് ഇന്‍ ഇന്ത്യ’ 4ജി ടവറുകൾ ഉദ്ഘാടനം ചെയ്‌തിരുന്നു. ഇതോടെ സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തമായി 4ജി സാങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറി. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഈ 4ജി ടവറുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ബിഎസ്എന്‍എല്‍ ആലോചിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഒരു എൻഡ്-ടു-എൻഡ് 5ജി നെറ്റ്‌വർക്ക് പ്രവർത്തനക്ഷമമാക്കുമെന്നും ടെലികോം മന്ത്രി വ്യക്തമാക്കി.
25 വര്‍ഷം പൂര്‍ത്തിയാക്കി ബിഎസ്എന്‍എല്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 1ന് 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 5,000 കോടി രൂപയുടെ പ്രവർത്തന ലാഭം ബിസ്എന്‍എല്‍ നേടിയിട്ടുണ്ട്. പ്രവര്‍ത്തന ലാഭം മുൻ വർഷത്തെ 2,300 കോടി രൂപയിൽ നിന്നാണ് ഇക്കുറി അയ്യായിരം കോടി രൂപയിലേക്ക് ഉയര്‍ന്നത്. ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം 8.7 കോടിയിൽ നിന്ന് 9.1 കോടിയായി ഉയർന്നിട്ടുമുണ്ട്.
ഇന്ത്യ മൊബൈൽ കോൺഗ്രസ്
150 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 1500 പ്രദർശകരും 7000-ത്തിലധികം പ്രതിനിധികളും ഇന്ത്യ മൊബൈൽ കോൺഗ്രസ് 2025 ൽ പങ്കെടുക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഐ സാങ്കേതികവിദ്യ എന്നിവയിലെ പുതിയ കണ്ടുപിടുത്തങ്ങൾ ഇന്ത്യ മൊബൈൽ കോൺഗ്രസ് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. ഒക്ടോബർ 8 മുതൽ ഒക്‌ടോബര്‍ 11 വരെയാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ് നടക്കുന്നത്. ടെക് രംഗത്ത് ഇന്ത്യ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. സ്‌മാർട്ട്‌ഫോൺ നിർമ്മാണത്തിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്തുണ്ട്. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളും സജീവ സാന്നിധ്യമാണ്.