play-sharp-fill
സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ ; ബി.എസ്.എൻ.എൽ അടച്ചു പൂട്ടാനുള്ള വഴി നോക്കൂ

സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ ; ബി.എസ്.എൻ.എൽ അടച്ചു പൂട്ടാനുള്ള വഴി നോക്കൂ

സ്വന്തം ലേഖകൻ

ദില്ലി: രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനോട് സ്വരം കടുപ്പിച്ച് കേന്ദ്ര സർക്കാർ. അടച്ചു പൂട്ടൽ അടക്കമുള്ള വഴികൾ ആലോചിക്കാനാണ് സർക്കാർ ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിരിക്കുന്നത് എന്നാണ് എക്കണോമിക് ടൈംസിൻറെ റിപ്പോർട്ട് പറയുന്നത്. അടച്ചുപൂട്ടൽ ഉപാധിയല്ലെങ്കിൽ നവീകരണം, സ്വകാര്യവത്കരണം എന്നിവ ആലോചിക്കാനും നിർദേശമുണ്ട്. 2017-18 കാലയളവിൽ 31,287 കോടി രൂപയുടെ നഷ്ടമാണ് ബി.എസ്.എൻ.എൽ നേരിടേണ്ടി വന്നത്.

ബിഎസ്എൻഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരുമായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് ഈ നിർദേശം മുന്നോട്ടു വെച്ചത്. അതേ സമയം കേന്ദ്രത്തിൻറെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണം എന്നാണ് ബിഎസ്എൻഎൽ തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിലയൻസിന് എതിരാളിയാവാതിരിക്കാനാണ് ബി.എസ്.എൻ.എല്ലി 4ജി സ്പെക്ട്രം അനുവദിച്ചു നൽകുന്നതിൽ കാലതാമസം വരുത്തുന്നതെന്നും കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന പ്രതിഷേധത്തിനിടെ തൊഴിലാളി യൂണിയൻ പറഞ്ഞിരുന്നു.

ഇപ്പോൾ ടെലകോം വ്യവസായം പ്രതിസന്ധിയിലാണ്. മാർക്കറ്റിൽ ഏകാധിപത്യം സ്ഥാപിക്കാനുള്ള മുകേഷ് അംബാനിയുടെ കടന്നു വരവാണ് ഇതിന് കാരണം. എതിരാളികളെ തുടച്ചു നീക്കാനായിരുന്നു അവരുടെ പദ്ധതി. കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ബി.എസ്.എൻ.എല്ലിനെ വരെ. റിലയൻസിനെതിരായി സംസാരിക്കുന്നവർക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും ബിഎസ്എൻഎൽ യൂണിയനുകളുടെ സംയുക്ത പ്രസ്താവന പറയുന്നു.