
റിഷ്റ: പാകിസ്ഥാൻ തടവിലായിരുന്ന സമയത്ത് നേരിട്ട ദുരിതങ്ങള്‍ തുറന്ന് പറഞ്ഞ് ബിഎസ്‌എഫ് ജവാൻ പൂർണം കുമാർ ഷാ.
21 ദിവസത്തിനു ശേഷമാണ് ജവാനെ പാകിസ്ഥാൻ മോചിപ്പിച്ചത്. പൂർണം കുമാർ ഷായ്ക്ക് ഉറക്കം നിഷേധിക്കുകയും അന്താരാഷ്ട്ര അതിർത്തിയില്‍ ബിഎസ്‌എഫ് ജവാന്മാരുടെയും ഉദ്യോഗസ്ഥരുടെയും വിന്യാസത്തെക്കുറിച്ച് മിക്കവാറും എല്ലാ രാത്രിയും ചോദ്യം ചെയ്യുകയും ചെയ്തു.
മൂന്നാഴ്ചത്തെ തടവിന് ശേഷം മോചിതനായ അദ്ദേഹം ബുധനാഴ്ച ഭാര്യ രജനിയുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് തന്‍റെ ദുരിതങ്ങള്‍ പങ്കുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രില്‍ 23ന് പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിലെ അതിർത്തിയില്‍ ഡ്യൂട്ടിക്കിടെയാണ് ഷാ അറിയാതെ പാകിസ്ഥാൻ അതിർത്തി കടന്നുപോയത്. ഇത് കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു.