
അതിർത്തി രക്ഷാ സേനയായ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് പുതുതായി ജിഡി കോൺസ്റ്റബിൾ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. കായിക താരങ്ങൾക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലേക്ക് നിലവിൽ 391 ഒഴിവുകളാണ് വന്നിട്ടുള്ളത്. പുരുഷൻമാർക്കും, സ്ത്രീകൾക്കും അവസരമുണ്ട്. ബിഎസ് എഫിന്റെ റിക്രൂട്ട്‌മെന്റ് പേജ് മുഖേന ഓൺലൈൻ അപേക്ഷ നൽകണം.
അവസാന തീയതി: നവംബർ 04
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിഎസ്എഫിന് കീഴിൽ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) സ്‌പോർട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 391.
പുരുഷൻ : 197
സ്ത്രീകൾ : 194
കായിക ഇനങ്ങൾ
ആർച്ചറി
അത്‌ലറ്റിക്‌സ്
ബോക്‌സിങ്
ഫുട്‌ബോൾ
ഹോക്കി
റസ്ലിങ്
സ്വിമ്മിങ്
ഷൂട്ടിങ് എന്നിവ ഉൾപ്പെടെ 29ഓളം കായിക ഇനങ്ങളിൽ മികവ് പുലർത്തിയവർക്കാണ് അവസരം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ (CPC) ലെവൽ-3 പ്രകാരം 21700-69100 നിലവാരത്തിലുള്ള അടിസ്ഥാന ശമ്പളം ലഭിക്കും. ഇതിന് പുറമെ കേന്ദ്ര സേനകളിൽ അനുവദിക്കുന്ന അലവൻസ്, ഇൻഷുറൻസ്, മറ്റ് ആനുകൂല്യങ്ങളും അനുവദിക്കും.
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.
ശാരീരിക യോഗ്യത
പുരുഷന്മാർക്ക് ഉയരം 170 സെ.മീ., വെയ്റ്റ് 50 കിലോ, നെഞ്ചളവ് 80-85 സെ.മീ.
സ്ത്രീകൾക്ക് ഉയരം 157 സെ.മീ., വെയ്റ്റ് 46 കിലോ.
മെഡിക്കൽ ഫിറ്റ്നസ് പരിശോധനയും ഉണ്ടാകും.
സ്പോർട്സ് യോഗ്യത: കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ അംഗീകൃത ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡൽ നേടിയവർക്കും അപേക്ഷിക്കാം. വിശദമായ യോഗ്യത വിവരങ്ങൾ BSF ന്റെ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭ്യമാണ്.
തിരഞ്ഞെടുപ്പ്
അപേക്ഷകർ ഫിസിക്കൽ ടെസ്റ്റ്, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയക്ക് വിധേയമാകണം. സ്പോർട്സ് മികവ് പരിശോധിക്കുന്നതിനും സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ബിഎസ്എഫിന്റെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. ശേഷം നോട്ടീസ് ബോർഡിൽ നിന്ന് കോൺസ്റ്റബിൾ ജിഡി (സ്പോർട്സ് ക്വാട്ട) റിക്രൂട്ട്മെന്റ് തിരഞ്ഞെടുക്കുക. വിശദമായ നോട്ടിഫിക്കേഷൻ വായിച്ച് മനസിലാക്കുക. അപേക്ഷകൾ നൽകുന്നതിനായി അപ്ലെെ ബട്ടൺ തിരഞ്ഞെടുക്കുക. വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. അപേക്ഷ നൽകേണ്ട അവസാന തീയതി: നവംബർ 04 ആണ്.
അപേക്ഷ: https://rectt.bsf.gov.in/
വിജ്ഞാപനം: Click