
ഡൽഹി: കേന്ദ്ര സായുധ സേനകളില്‍ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരമൊരുക്കി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF). കോണ്‍സ്റ്റബിള്‍ ട്രേഡ്‌സ്മാൻ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.
ആകെ 3588 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർക്ക് ബിഎസ്‌എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
അവസാന തീയതി: ആഗസ്റ്റ് 26

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തിക & ഒഴിവ്
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍ ട്രേഡ്‌സ്മാൻ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 3588.
പുരുഷൻമാർക്ക് 3406 ഒഴിവുകളും, വനിതകള്‍ക്ക് 182 ഒഴിവുകളുമുണ്ട്. ഒഴിവുള്ള ട്രേഡുകള്‍ –
കുക്ക്
ടെയ്‌ലർ
കോബ്ലർ
വാഷർമാൻ
സ്വീപ്പർ
വാട്ടർ കാരിയർ
ബാർബർ
കാർപെന്റർ
പ്ലംബർ
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവല്‍ 3 വിഭാഗത്തില്‍ പ്രതിമാസം 21,700 രൂപമുതല്‍ 69100 രൂപവരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി
18നും 25നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം. പ്രായം 2025 ആഗസ്റ്റ് 25 അടിസ്ഥാനമാക്കി കണക്കാക്കും. എസ്.സി, എസ്.ടി 5 വർഷവും, ഒബിസി 3 വർഷവും വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത ബോർഡിന് കീഴില്‍ നിന്ന് പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ബന്ധപ്പെട്ട ട്രേഡുകളില്‍ ഐടി ഐ സർട്ടിഫിക്കറ്റും ആവശ്യമാണ്.
തെരഞ്ഞെടുപ്പ്
ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ്, എൻഡ്യൂറൻസ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുക.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബിഎസ്‌എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് കോണ്‍സ്റ്റബിള്‍ -ട്രേഡ്‌സ്മാൻ തിരഞ്ഞെടുത്ത് നേരിട്ട് അപേക്ഷിക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീർക്കുക.
ജനറല്‍/OBC/EWS: 100 രൂപ + 18% GST (കോമണ്‍ സർവീസ് സെന്റർ വഴിയുള്ള സർവീസ് ചാർജ്) എന്നിങ്ങനെയാണ് അപേക്ഷാ ഫീസ്. SC/ST/വനിതകള്‍/ബിഎസ്‌എഫ് ജീവനക്കാർ/മുൻ സൈനികർ: ഫീസ് ഒഴിവാക്കിയിട്ടുണ്ട്. പേയ്മെന്റ് മോഡ്: നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, UPI, അല്ലെങ്കില്‍ അടുത്തുള്ള കോമണ്‍ സർവീസ് സെന്റർ വഴി.
വെബ്‌സൈറ്റ്: https://rectt.bsf.gov.in/