മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ : അയൽവാസിയുടെ ഇടപെടലിൽ ആശുപത്രിയിലെത്തിച്ചു ; ചികിത്സ നൽകാത്തത് സാമ്പത്തിക പരാധീനത മൂലമെന്ന് ബന്ധുക്കൾ
സ്വന്തം ലേഖകൻ
കൊല്ലം : മാറിടത്തിൽ അർബുദം ബാധിച്ച് പുഴുവരിച്ചിട്ടും ചികിത്സ നൽകാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത. അയൽവാസിയുടെ ഇടപെടലിനെത്തുടർന്ന് വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചു. കൊല്ലം കൊട്ടാരക്കര പള്ളിക്കൽ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കൾ ചികിത്സ നിഷേധിച്ചത്. എന്നാൽ ചികിത്സ നൽകാത്തത് സാമ്പത്തിക പരാധീനത മൂലമെന്ന് ബന്ധുക്കൾ.
സുഹറ ബീവിക്ക് ചികിത്സ ലഭിക്കാത്ത വിവരം അയൽവാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗൺസിലിംഗ് വിദ്യാർത്ഥിനി വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിഷയത്തിൽ അടിയന്തരമായി ഇടപെടലുണ്ടായി. ചികിത്സ ലഭ്യമാക്കുന്നതിൽ ബന്ധുക്കൾക്ക് വീഴ്ച ഉണ്ടായതായി വിഷയം പുറം ലോകത്തെത്തിച്ച അഞ്ജന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷാഹിദാ കമാലിന്റെ നിർദേശ പ്രകാരം വനിതാ സെൽ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗൺസിലറും ചേർന്ന് ഇവരെ താലൂക്ക് ആശുപത്രിയിലാക്കി. സംരക്ഷണവും തുടർ ചികിത്സയും കമ്മീഷൻ ഉറപ്പ് വരുത്തും. ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ബന്ധുക്കൾക്കെതിരെ നടപടിയെടുക്കാനും നിർദേശം നൽകി.
നാല് വർഷം മുൻപാണ് സുഹറാബീവിക്ക് അർബുദത്തിന്റെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. അന്ന് അംഗനവാടി അധ്യാപിക ഇടപെട്ട് നീണ്ടകരയിലെ ആശുപത്രിയിൽ ചികിത്സക്കയച്ചപ്പോൾ ശസ്ത്രക്രിയ നടത്താൻ ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാൽ സാമ്ബത്തിക പരാധീനത മൂലമാണ് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് എന്ന് ബന്ധുക്കൾ പറഞ്ഞു