video
play-sharp-fill

100 കുപ്പി ബ്രൗൺ ഷുഗർ, സൂക്ഷിക്കാൻ ബൈക്കില്‍ രഹസ്യ അറ..! രാത്രി വില്പന പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്; എറണാകുളം കോതമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട

100 കുപ്പി ബ്രൗൺ ഷുഗർ, സൂക്ഷിക്കാൻ ബൈക്കില്‍ രഹസ്യ അറ..! രാത്രി വില്പന പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്; എറണാകുളം കോതമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം കോതമംഗലത്ത് വൻ ലഹരി മരുന്ന് വേട്ട.100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി അസം നാഘോൻ സ്വദേശി മുബാറക് ആണ് എക്സൈസ് പിടിയിലായത്. കോതമംഗലം തങ്കളം ഭാഗത്ത് ഇന്നലെ അർദ്ധരാത്രി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്.ബൈക്കില്‍ രഹസ്യ അറയുണ്ടാക്കിയാണ് മുബാറക്ക് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ബൈക്കും എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്ക് മരുന്നുകളുടെ വില്‍പ്പനയും വിതരണവും ഈ പ്രദേശത്ത് വ്യാപകമായിരുന്നു.മുബാറക്കിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ എക്സൈസ് കേസെടുത്തു. പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിലാണ് മുബാറക് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മുബാറക്ക് പ്രധാനമായും ബ്രൗൺ ഷുഗര്‍ വില്‍പ്പന നടത്തിയിരുന്നത്.