ചങ്ങനാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; ലക്ഷങ്ങൾ വിലയുള്ള ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ

Spread the love

കോട്ടയം: ഓണം ” മൂഡ് ” ആക്കാൻ ക്യാമ്പസ് വിദ്യാർത്ഥികൾക്കിടയിൽ വിതരണത്തിനായി കൊണ്ടുവന്ന അഞ്ചര ലക്ഷം രൂപ വിലവരുന്ന ബ്രൗൺ ഷുഗറുമായി പ്രതി പിടിയിൽ.

video
play-sharp-fill

ടോണി ഭായി എന്ന ടോണി കർമാക്കർനെ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
പായിപ്പാടുള്ള അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പിൽ മയക്കുമരുന്നുമായി ടോണിഭായ് എത്തിട്ടുണ്ടെന്നറിഞ്ഞ എക്സൈസ് സംഘം രാത്രി പതിനൊന്നര ക്യാമ്പ് വളയുകയും എക്സൈസ് പാർട്ടിയെ കണ്ടതൊടു കൂടി മയക്ക്മരുന്ന് എറിഞ്ഞ് കളഞ്ഞ് ക്യാമ്പിൻ്റെ മതിൽ ചാടി രക്ഷപ്പെട്ട ടോണിയെ എക്സൈസ് സംഘം ഉച്ചയോട് കൂടി പായിപ്പാട്ടെ ബാറിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും അതീവ നാടകീയമായിട്ടാണ് പൊക്കിയത്.

പ്രതിയിൽ നിന്നും അഞ്ചര ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം സ്പെഷ്യൻ ബ്രൗൺ ഷുഗർ ആണ് കണ്ടെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജീവ് കെ , അസ്റ്റിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആൻ്റണി മാത്യൂ, ആർ കെ രാജീവ്, പ്രിവൻറ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു കെ, രാജേഷ് സിവിൽ എക്സൈസ് ഓഫീസർ രതീഷ്.കെ.നാണു, ലാലു തങ്കച്ചൻ, പ്രവീൺ കുമാർ, സജീൽ ടി, വനിത സിവിൽ എക്സൈസ് ഓഫീസർ മീര. എം , ഡ്രൈവർ സിയാദ് എസ് എന്നിവർ പങ്കെടുത്തു.