
കല്‍പണിയുടെ മറവില്‍ ലഹരി വിൽപ്പന ; അതിഥി തൊഴിലാളികള്‍ക്ക് നൽകാനായി എത്തിച്ച ബ്രൗൺ ഷുഗറുമായി ബംഗാള്‍ സ്വദേശി പിടിയിൽ
തൃശ്ശൂർ : അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ ലഹരി വില്‍പനക്കായി എത്തിയ വെസ്റ്റ് ബംഗാള്‍ സ്വദേശി 3.430 ഗ്രാം ബ്രൗണ്‍ ഷുഗറുമായി പിടിയില്‍.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആളൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയില്‍ ആളൂർ പെട്രോള്‍ പമ്ബ് പരിസരത്തു നിന്നും വില്‍പ്പനയ്ക്കായി കാത്തു നില്‍ക്കവെയാണ് ബ്രൗണ്‍ ഷുഗറുമായി 33 കാരനായ സുദ്രൂള്‍ എസ്കെ പിടിയിലായത്. കൊല്‍ക്കത്ത മൂർഷിദാബാദ് സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
വെസ്റ്റ് ബംഗാളില്‍ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചത്, ലഹരിമരുന്നിന്‍റെ ഉറവിടത്തെ കുറിച്ചും പ്രതി ഉള്‍പെട്ട ലഹരി സംഘത്തെ കുറിച്ചും പോലിസ് അന്വേഷണം ഉർജിതമാക്കി. കല്‍പണി തൊഴിലാളിയായ ഇയാള്‍ ലഹരി വില്‍പനയിലൂടെ അമിതമായി സാമ്ബദിക്കാം എന്ന ഉദ്ദേശത്തോടെയാണ് ലഹരി വില്‍പന ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ റൂറല്‍ ജീല്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കൂട ഡിവൈഎസ്പി കെജി സുരേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്സ് കുമാർ എന്നിവരുടെ നേതൃത്ത്വത്തില്‍ ആളൂർ എസ്‌എച്ച്‌ഒ ബീനിഷ് , എസ്‌ഐമാരായ സൂബിന്ദ് പിഎ, സീദ്ദിക്ക്, ജയകൃഷ്ണൻ, ഷൈൻ ടിആർ, എഎസ്‌ഐ സൂരജ് , എസ്സിപിഒമാരായ സോണി, ഷിന്‍റോ, ഉമേഷ്, സിപിഒ ജിബിൻ, ഹരികൃഷ്ണൻ, ആഷിക് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.