മൂന്നു ജില്ലകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന മധ്യവയസ്കനെ എക്സൈസ് പിടികൂടി: 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു

Spread the love

 

കണ്ണൂർ: കണ്ണൂരിൽ മയക്കുമരുന്നുമായി മധ്യവയസ്കനെ എക്സൈസ് പിടികൂടി. പാനൂർ സ്വദേശിയായ നജീബ്. എം (54) നെയാണ് കൂത്തുപറമ്പ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 19.30 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു.

 

മുംബൈയിൽ നിന്നുമാണ് നജീബ് ബ്രൗൺ ഷുഗർ എത്തിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളും കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കാണ് മയക്കുമരുന്ന് എത്തിച്ചത്.

 

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും എക്സൈസ് വ്യക്തമാക്കി. കൂത്തുപറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ജിജിൽ കുമാറിന്‍റെ നേതൃത്വത്തിൽ പാനൂർ ടൗണിനടുത്ത് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group