
സ്വന്തം ലേഖകൻ
മരട്: സ്വകാര്യ സ്‌ഥാപനത്തിലെ മാനേജരെ ബ്ലാക്ക് മെയില്‍ ചെയ്‌ത് 46 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസി കൊട്ടാരക്കര ഗോകുലം വീട്ടില്‍ സഹോദരങ്ങളായ ഹരികൃഷ്‌ണന്‍ (28), ഗിരികൃഷ്‌ണന്‍ (25) എന്നിവരെ മരട് പോലീസ് കൊട്ടാരക്കരയില്‍നിന്നു പിടികൂടി.
സ്വകാര്യ സ്‌ഥാപനത്തിലെ മാനേജരായ 48 വയസുകാരനുമായി ഫെയ്‌സ്‌ബുക്കിലൂടെയും വാട്ട്‌സ്‌ആപ്പിലൂടെയും ചാറ്റ് ചെയ്‌ത് നഗ്‌നചിത്രങ്ങളും വീഡിയോയും കൈക്കലാക്കുകയും അത് ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി പല ബാങ്ക് അക്കൗണ്ടുകളിലേക്കായി 46,48,806 രൂപ കൈക്കലാക്കിയുമായിരുന്നു.
സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന പരാതിക്കാരനെ സ്‌ത്രീകളാണെന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ചാണു കെണിയിലാക്കിയത്. ശബ്‌ദം സ്‌ത്രീകളുടേതെന്നു തോന്നിപ്പിക്കാനായി ഫോണില്‍ പലതരം ആപ്പുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌ത് അതിലൂടെ വോയ്‌സ് മെസേജുകള്‍ അയയ്‌ക്കുകയാണു ചെയ്‌തിരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരില്‍കാണാനും ലൈംഗിക ബന്ധത്തിനും താല്‍പര്യമുണ്ടെന്നു പ്രതികള്‍ അറിയിച്ചതോടെ മാനേജര്‍ കലൂരിലുള്ള ഫ്‌ളാറ്റിലെത്തിയെങ്കിലും വിലാസം വ്യാജമാണെന്ന് മനസ്സിലായതോടെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പ്രതികളുടെ പേരില്‍ കൊട്ടാരക്കര,ചങ്ങനാശേരി, ഓച്ചിറ, ചിങ്ങവനം തുടങ്ങി വിവിധ പോലീസ് സ്‌േറ്റഷനുകളില്‍ വഞ്ചനാകേസുകള്‍ നിലവിലുണ്ട്. പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി വിശദമായി അനേ്വഷണം നടത്തുമെന്ന് മരട് പോലീസ് അറിയിച്ചു.
കൊച്ചി സിറ്റി ഡി.സി.പി: വി.യു കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം എറണാകുളം അസി.പോലീസ് കമ്മിഷണര്‍ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അനേ്വഷണസംഘത്തില്‍ മരട് എസ്.എച്ച്.ഒ. ജോസഫ് സാജന്‍, എസ്.ഐമാരായ റിജിന്‍ എ. തോമസ്, ഹരികുമാര്‍, എ.എസ്.ഐ. രാജീവ് നാഥ്, സി.പി.ഒമാരായ അരുണ്‍രാജ്, പ്രശാന്ത് ബാബു, വിനോദ് വാസുദേവന്‍ എന്നിവരുണ്ടായിരുന്നു.