അച്ഛന്റെ ജോലി ലഭിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കം; അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു

Spread the love

കൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു.

video
play-sharp-fill

കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനില്‍ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് സഹോദരൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45-നാണ് സംഭവം.

ഒട്ടേറെ കേസുകളില്‍ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങള്‍ തമ്മില്‍ വഴക്ക് പതിവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നില്‍വെച്ച്‌ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യില്‍ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു.

സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴില്‍ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ലിഞ്ചു ഈ ജോലിക്കു കയറി. ഇതില്‍ പ്രകോപിതനായ ജിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു.