
കോട്ടയം: കോട്ടയം അമയന്നൂരില്‍ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കോട്ടയം നീറികാട് സ്വദേശി ജിതിന്‍ (15) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം 4.30-ഓടെ അമയന്നൂര്‍ സെന്റ് തോമസ് എല്‍.പി സ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്. ജിതിനും സഹോദരന്‍ ജിബിനും സലൂണിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സഹോദരന്‍ ജിബിന്‍ ചികിത്സയില്‍ കഴിയുകയാണ്.
പാമ്പാടി വെള്ളൂര്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


