13 വയസ്സുകാരിയെ സഹോദരൻ 27,000 രൂപയ്ക്ക് സെക്സ് റാക്കറ്റിന് വിറ്റു; പൊലീസെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വിജയവാഡ: 27,000 രൂപയ്ക്ക് സഹോദരൻ സെക്സ് റാക്കറ്റിന് കൈമാറിയ 13 വയസ്സുകാരിയെ പൊലീസ് മോചിപ്പിച്ചു . ആന്ധ്രപ്രദേശിലെ സിങ്കരായ കോണ്ടയിലെ ഒരു വീട്ടിൽനിന്നാണ് പൊലീസ് സംഘം പെൺകുട്ടിയെ രക്ഷപ്പെടുത്തിയത് . സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടിയുടെ സഹോദരനും ഭാര്യയുമാണ് 13 വയസ്സുകാരിയെ 27,000 രൂപയ്ക്ക് വിറ്റതെന്നു പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ തമ്മിൽ കലഹത്തിലായിരുന്നതിനാൽ പിതാവിന്റെ ആദ്യ ബന്ധത്തിലുള്ള സഹോദരനൊപ്പം നെല്ലൂരിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലായ് 12ന് സഹോദരനും ഭാര്യയും പെൺകുട്ടിയെ സിങ്കരായകോണ്ടയിലെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി . ഇവിടെ എത്തിയതിന് ശേഷമാണ് താൻ കെണിയിൽപ്പെട്ടത് പെൺകുട്ടിക്ക് മനസിലായത് . തുടർന്ന് പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് പെൺകുട്ടി സഹായം തേടുകയായിരുന്നു.