
കസര്‍കോട്: വിവാഹം നടത്തിക്കൊടുത്തതിന്റെ ബ്രോക്കര്‍ ഫീസ് നല്‍കാത്തതിന് നവവരനെ വെട്ടിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.
പറമ്പ റേഷന്‍കടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് വെട്ടേറ്റത്.
സംഭവത്തില്‍ വിവാബ ബ്രോക്കറായ പറമ്പയിലെ ബേബിക്കെതിരേ ചിറ്റാരിക്കാല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രില്‍ നാലിന് രാത്രി ഏഴോടെയാണ് സംഭവം. അടുത്തയിടെയാണ് അബ്രഹാം മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്.
ഇതിന് ഇടനിലക്കാരനായിരുന്നു ബേബി. കണ്ണൂരില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അബ്രഹാം തീവ്രപരിചരണവിഭാഗത്തിലാണ്.
വലതുകൈയുടെ പെരുവിരലും ഇടതുകൈയുടെ ചെറുവിരലും അറ്റുപോയനിലയിലാണ്. കോടതിയില്‍ ഹാജരാക്കിയ ബേബിയെ റിമാന്‍ഡ് ചെയ്തു.



