play-sharp-fill
ഒറ്റ ദിവസം കൈക്കൂലി മാത്രം മൂക്കാൽ ലക്ഷം രൂപ..! സർക്കാർ ഓഫിസിൽ സ്വന്തം നിലയിൽ ദിവസക്കൂലിക്ക് ജീവനക്കാരിയെ നിയമിച്ചു; ഓഫിസിൽ സൂക്ഷിക്കേണ്ട അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ താല്കാലികക്കാരിയുടെ അടുക്കളയിൽ; വസന്തകുമാരി പിടിയിലായത് വമ്പൻ കൊള്ളയ്‌ക്കൊടുവിൽ

ഒറ്റ ദിവസം കൈക്കൂലി മാത്രം മൂക്കാൽ ലക്ഷം രൂപ..! സർക്കാർ ഓഫിസിൽ സ്വന്തം നിലയിൽ ദിവസക്കൂലിക്ക് ജീവനക്കാരിയെ നിയമിച്ചു; ഓഫിസിൽ സൂക്ഷിക്കേണ്ട അതീവ രഹസ്യസ്വഭാവമുള്ള ഫയലുകൾ താല്കാലികക്കാരിയുടെ അടുക്കളയിൽ; വസന്തകുമാരി പിടിയിലായത് വമ്പൻ കൊള്ളയ്‌ക്കൊടുവിൽ

സ്വന്തം ലേഖകൻ
ചങ്ങനാശേരി: ചങ്ങനാശേരി കൃഷി ഓഫിസിൽ വമ്പൻ കൊള്ളയും കർഷകരുടെയും സാധാരനക്കാരുടെയും പോക്കറ്റ് പിഴിഞ്ഞ് ചീർത്തു വീർത്തു വന്ന കൃഷി ഓഫിസറെ കുടുക്കിയത് വിജിലൻസിന്റെ നിർണ്ണായക ഓപ്പറേഷൻ വഴി. ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം സ്വദേശി വസന്തകുമാരിയെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായ നീക്കത്തിനൊടുവിൽ കുടുക്കിയത്. സർക്കാർ ഓഫിസിൽ മേലുദ്യോഗസഥരും, മറ്റു ജീവനക്കാരും അറിയാതെ സ്വന്തം നിലയിൽ നിയമനം നടത്തി, സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം നൽകി ഒരു ജീവനക്കാരിയെ വസന്തകുമാരി നിയമിച്ചിരുന്നു എന്നും പരിശോധനയിൽ വിജിലൻസ് സംഘം കണ്ടെത്തി. പ്രവാസി മലയാളിയുടെ ഭൂമിയുടെ പേരിൽ രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് ഒടുവിൽ വസന്തകുമാരി വിജിലൻസിന്റെ കെണിയിൽ കുടുങ്ങിയത്.
1996 ലാണ് പ്രവാസിയും ചങ്ങനാശേരിക്കാരനുമായ ആൾ വാങ്ങുന്നത്. അന്ന് തന്നെ പാടം നികത്തിയ ഭൂമിയാണ് ഇത് എന്ന് രേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, 2015 ൽ കെ.എസ്.എഫ്.ഇയിൽ ചി്ട്ടി പിടിക്കുന്നതിനായി ഈടായി ഈ ഭൂമിയുടെ ആധാരം നൽകിയതോടെയാണ് തങ്ങൾക്ക് ചതിവ് പറ്റിയ കാര്യം ഭൂ ഉടമ മനസിലാക്കിയ്ത്. തുടർന്ന് ഇദ്ദേഹം അന്നു മുതൽ തന്റെ ഭൂമി നിലത്തിൽ നിന്നും പുരയിടമാക്കി മാറ്റുന്നതിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. 98 മുതൽ 2008 വരെ നികത്തിയ ഭൂമിയ്ക്കാണ് ഇപ്പോൾ ക്രമപ്പെടുത്തൽ അനുവദിക്കാത്തത്. എന്നാൽ, 98 ന് മുൻപ് നികത്തപ്പെട്ട സ്ഥലം പുരയിടമാക്കി നൽകുന്നതിന് നിലവിൽ തടസങ്ങളൊന്നുമില്ല.
ഇതിനായി കൃഷി ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ പ്രതിയായ കൃഷി ഓഫിസര് ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ സഹോദരന് സമാന രീതിയിൽ ഭൂമി ഉണ്ടെന്ന് പറഞ്ഞതോടെ രണ്ടും ക്രമപ്പെടുത്തി നൽകുന്നതിന് രണ്ടു ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഈ തുക നൽകാൻ സാധിക്കില്ലെന്ന് ആദ്യം സ്ഥലം ഉമടകൾ നിലപാട് എടുത്തു. എന്നാൽ, ഇവരുടെ പിന്നാലെ നടന്ന കൃഷി ഓഫിസർ   ആദ്യ ഗഡുവായ അൻപതിനായിരം രൂപ ആഗസ്റ്റ് എട്ടിന് നൽകണമെന്നും ആവശ്യപ്പെട്ടു. തുർന്നാണ് പ്രവാസി പരാതിയുമായി വിജിലൻസ് സംഘത്തെ സമീപിച്ചത്. വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജനും സംഘവും ബ്യൂ ഫിനോഫ്തലിൻ പൗഡർ ഇട്ട നോട്ട് പരാതിക്കാരന്റെ പക്കൽ നൽകി കൃഷി ഓഫിസറുടെ അടുത്തേയ്ക്ക് അയച്ചു. പണം ഇവർ കൈപ്പറ്റി എന്ന് ഉറപ്പിച്ച ശേഷം ഡിവൈ.എസ്.പി എം.കെ മനോജ്, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, ബിനോജ്, വി.എ നിഷാദ്മോൻ, എസ്.ഐ വിൻസന്റ്, സന്തോഷ്, എ.എസ്.ഐമാരായ അനിൽകുമാർ, പ്രദീപ്കുമാർ, തോമസ് ജോസഫ്, അജിത് ശങ്കർ, സന്തോഷ് കുമാർ, വിനോദ്, ജയചന്ദ്രൻ, സജീവ്, സജികുമാർ, പൊലീസ് ഉദ്യോഗസ്ഥരായ തുളസീധരക്കുറുപ്പ്, സുരേഷ് കുമാർ, സി.എസ് തോമസ്, ടിജുമോൻ, ബിജു, മനോജ്, സാജൻ, അനിൽകുമാർ, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ഷീന, ലേഖ, പ്രീതി എന്നിവർ ചാടി ഓഫിനുള്ളിൽ കയറി ഇവരെ കയ്യോടെ അറസ്റ്റ് ചെയ്തു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ സ്വന്തം നിലയിൽ ഓഫിസിൽ നടത്തിയ നിയമനം കണ്ടെത്തിയത്. ചങ്ങനാശേരി സ്വദേശിയായ യുവതിയെ സ്വന്തം അഴിമതി ഫയലുകൾ മാത്രം കൈകാര്യം ചെയ്യാൻ ശമ്പളം നൽകി നിയമിച്ചിരിക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ നിന്നും നൂറ് സർക്കാർ ഫയലുകൾ വിജിലൻസ് സംഘം കണ്ടെത്തി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും പരാതിക്കാരൻ നൽകിയ 25,000 രൂപ കൂടാതെ 55000 രൂപ കൂടി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിജിലൻസ് കേസെടുത്തു.