അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്ന് ബ്രിട്ടീഷ് നാവികസേന യുദ്ധവിമാനം എഫ്- 35; ബ്രിട്ടനിൽ നിന്ന് എത്തിയ 14 അംഗ വിദഗ്ധസംഘവും ഉടനെ തിരുവനന്തപുരത്തുനിന്ന് തിരിക്കും 

Spread the love

അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്ന് ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35.  സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയതായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനമായ എഫ്- 35.  ഓസ്ട്രേലിയയിലെ ഡാർവിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെനിന്ന് കൊളംബിയിലേക്കുമാണ് മടക്കയാത്ര.

ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവർ യൂണിറ്റിലെ പ്രശ്നങ്ങളും ബ്രിട്ടനില്‍ നിന്ന് എത്തിയ വിദഗ്ധ സംഘo പരിഹരിച്ചു. യുദ്ധവിമാനം മടങ്ങിയതോ‌ടെ 14 അംഗ വിദഗ്ധസംഘവും തിരുവനന്തപുരത്തുനിന്ന് തിരികെ പോകും.

കഴിഞ്ഞ ജൂണ്‍ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകള്‍ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി.പിന്നാലെയാണ് ബ്രിട്ടണില്‍ നിന്ന് വിദഗ്ധസംഘം എത്തി വികസനത്തിന്റെ അറ്റകുറ്റപ്പണികൾ. നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group