video
play-sharp-fill

ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം ; മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം ആശങ്കയിൽ

ബ്രിട്ടീഷ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവം ; മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം ആശങ്കയിൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഇറാൻ ബ്രിട്ടീഷ് കപ്പൽ പിടിച്ചെടുത്ത സംഭവത്തിൽ ആശങ്ക അറിയിച്ച് കപ്പലിലെ മലായളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച് രംഗത്തെത്തിയത്. ദിവസം കഴിയും തോറും ആശങ്ക കൂടി വരുന്നതായി ഡിയോജുടെ പിതാവ് ടി.വി പാപ്പച്ചൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. ജീവനക്കാർ സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചെങ്കിലും ആശങ്ക ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കളമശ്ശേരി തെക്കനത്ത് പാപ്പച്ചന്റെയും ഡീനയുടെയും മകൻ ഡിജോ പാപ്പച്ചൻ (26) സ്റ്റെനാ ഇംപേരോയിലുള്ളതായി വീട്ടുകാർക്ക് ഞായറാഴ്ച വിവരം ലഭിച്ചു. കപ്പലിലെ മെസ് മാനാണ് ഡിജോ. ജീവനക്കാരുടെ പേരുകൾ കപ്പലിന്റെ ഉടമസ്ഥരായ സ്വീഡിഷ് എംബസി ഇന്ത്യയ്ക്കു കൈമാറിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group