play-sharp-fill
ബ്രിട്ടീഷ് സർക്കാരിന്റെ സ്‌കോളർഷിപ്പ് മെറിൻ ജോസഫ് ഐപിഎസിന്

ബ്രിട്ടീഷ് സർക്കാരിന്റെ സ്‌കോളർഷിപ്പ് മെറിൻ ജോസഫ് ഐപിഎസിന്

സ്വന്തം ലേഖിക

ദില്ലി: ബ്രിട്ടീഷ് സർക്കാരിൻറെ സ്‌കോളർഷിപ്പ് നേടി വിദേശസർവ്വകലാശാലയിൽ പഠനത്തിന് പോകുന്നതിൻറെ സന്തോഷത്തിലാണ് മലയാളിയായ യുവ ഐപിഎസ് ഓഫീസർ മെറിൻ ജോസഫ്. ഓക്‌സ്‌ഫോർഡ് സർവ്വകലാശലയിലേക്കാണ് ഒരു വർഷത്തെ ഉപരിപഠനത്തിന് മെറിൻ ജോസഫിൻറെ യാത്ര.

തിരക്കേറിയ പൊലീസ് ജീവതത്തിൽ നിന്നും വർഷങ്ങൾക്ക് ശേഷം വീണ്ടും പഠനത്തിരക്കുകളിലേക്ക് മടങ്ങുകയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഎ ഹോണേഴ്‌സ് ബിരുദധാരിയായ മെറിൻ പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്‌സിനാണ് ബ്രിട്ടീഷ് ചീവ്‌നിംഗ് ഗുരുകുൽ സ്‌കോളർഷിപ്പ് നേടിയത്. സർക്കാരിൻറെ അന്തിമ അനുമതി നേടിയാലുടൻ ലണ്ടിനേക്ക് പോകും. മെറിൻറെ ആദ്യ യൂറോപ്യൻ യാത്രയാണിത്. മെറിനൊപ്പം മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥ നിശാന്തിനിക്കും ഇത്തവണത്തെ സ്‌കോളർഷിപ്പുണ്ട്.

സ്‌കോളർഷിപ്പ് നേടിയവർക്ക് ദില്ലിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സ്വീകരണം നൽകി. ഇന്ത്യയിൽ പല മേഖലകളിലുള്ള 12 പേർക്കാണ് ഗുരുകുൽ സ്‌കോളർഷിപ്പ്. ഇരുരാജ്യങ്ങൾക്കുമിടയിൽ സൗഹൃത്തിനുള്ള പാലങ്ങൾ കൂടിയാണ് സ്‌കോളർഷിപ്പ് വിജയികളെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമീഷണർ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു.