
ബ്രിട്ടനിൽ കൊല്ലപ്പെട്ട വൈക്കം സ്വദേശികളുടെ മരണം; യുവതിക്ക് പിന്നാലെ കുട്ടികളുടേയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു; കൈ ഉപയോഗിച്ചോ തുണികൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കിയതാണ് മരണകാരണമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്; ഭർത്താവ് സാജുവിന്റെ അറസ്റ്റും രേഖപ്പെടുത്തി
ബ്രിട്ടൻ: യു.കെ യിലെ മലയാളി നഴ്സിന്റെയും, കുട്ടികളുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം പരിശോധനയിലാണ് കൈ ഉപയോഗിച്ചോ തുണികൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കിയതാണ് മരണകാരണമെന്ന സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
കേസിൽ പ്രതിയായ അഞ്ജുവിൻ്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജുവിന്റെ അറസ്റ്റും രേഖപ്പെടുത്തി. സാജുവിനെ നാളെ നോർത്താംപ്റ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ഇതിനിടെ അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾഎത്തിക്കാൻ യു.കെ ഇൻഡ്യൻ ഹൈക്കമ്മീഷൻ സഹായം വാഗ്ദാനം ചെയ്തെന്ന് കോട്ടയം എം പി തോമസ് ചാഴിക്കാടനും അറിയിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇന്ത്യൻ ഹൈ കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം നൽകിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0