വൃന്ദാവൻ ഗാർഡനിലെ പ്രവേശനവും പാർക്കിംഗും ഇനി പുതുക്കിയ നിരക്കിൽ; വാഹനങ്ങൾക്കുള്ള പാർക്കിംഗ് നിരക്ക് 20 മുതൽ 300 വരെ

Spread the love

ബംഗളൂരു: മണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിന് സമീപമുള്ള വൃന്ദാവൻ ഗാർഡൻ സന്ദർശിക്കാൻ ഇനി മുതൽ പുതുക്കിയ നിരക്കുകൾ ബാധകമാകും.

ജൂൺ ഒന്നുമുതൽ പ്രവേശന ഫീസും പാർക്കിങ് ചാർജുകളും ടോൾ നിരക്കുകളും പുതുക്കിയതായി അധികൃത അറിയിച്ചു.
മുതിർന്നവർക്ക് പ്രവേശ ഫീസ് 100 രൂപയും മൂന്നു മുതല്‍ ആറുവരെ വയസ്സുള്ളവർക്ക് 50 രൂപയും സ്കൂള്‍ വിദ്യാർഥികള്‍ക്ക് അഞ്ച് രൂപയും കാമറ ചാർജ് 100 രൂപയുമാണ്.

ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും കുട്ടികൾക്കും വൃന്ദാവൻ ഗാർഡൻ സന്ദർശിക്കാൻ ഇലക്‌ട്രിക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഒരു വ്യക്തിക്ക് 100 രൂപയാണ് പാർക്കിങ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് 20 രൂപ പാർക്കിങ് ഫീസ്, മുച്ചക്ര വാഹനങ്ങള്‍ക്ക് 50 രൂപ പാർക്കിങ് ഫീസ്, കാർ പാർക്കിങ് ഫീസ് 100 രൂപ, മിനി ബസുകള്‍ക്ക് 100 രൂപ.മുച്ചക്ര വാഹനം: 100 രൂപ, കാർ: 100 രൂപ, ടെമ്ബോ, മിനി ബസ്: 100 രൂപ, ബസ്: 200 രൂപ, ആറ് ചക്ര ലോറി: 200 രൂപ, 10 ചക്ര ലോറി: 300 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോൾ ഗേറ്റിൽ ഫാസ്റ്റാഗ് ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.