വഡോദരയിൽ വൻ ദുരന്തം ; 30 വർഷം പഴക്കമുള്ള പാലം തകർന്ന് വാഹനങ്ങൾ നദിയിലേക്ക് വീണ് 9 പേർ മരിച്ചു

Spread the love

അഹമ്മദാബാദ് : വഡോദരയിൽ പാലം തകർന്ന് അപകടം.9 പേർ മരിച്ചു, മൂന്നുപേരെ രക്ഷപ്പെടുത്തി. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്.

അപകട സമയത്ത് പാലത്തില്‍ രണ്ട് ട്രക്കുകളും പിക്കപ് വാനും ഉണ്ടായിരുന്നു. ഇവ പാലത്തിന് താഴേക്ക് പതിച്ചു. മഹിസാഗര്‍ നദിക്ക് കുറുകെയുളള പഴക്കമുളള പാലമാണ് തകര്‍ന്നത്. പാലത്തിന്റെ നടുഭാഗം പൂര്‍ണമായും നദിയിലേക്ക് പതിച്ചു. വാഹനങ്ങള്‍ താഴെ വീണ് കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സൂയിസൈഡ് പോയിന്റ് എന്ന പേരില്‍ പ്രസിദ്ധമായ പാലമാണിത്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അന്‍ക്‌ലേശ്വര്‍ എന്നിവിടങ്ങളുമായുളള ബന്ധം മുറിഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group