ആലപ്പുഴയിലെ കീച്ചേരിക്കടവ് പാലം തകര്‍ന്ന സംഭവം; കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താൻ നിര്‍ദേശം; പൊതുമരാമത്ത് വിജിലൻസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Spread the love

ആലപ്പുഴ: നിർമ്മാണത്തിലിരിക്കെ ആലപ്പുഴ കീച്ചേരിക്കടവ് പാലം തകർന്ന സംഭവത്തിൽ കരാറുകാരനെ കരിമ്ബട്ടികയില്‍പ്പെടുത്താൻ നിർദേശം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് നിർദേശം നല്‍കിയത്.

video
play-sharp-fill

മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍‌, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുന്നത്. അപകടത്തില്‍ അടിയന്തര അന്വേഷണം നടത്തുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group