മാക്കേക്കടവ്–നേരേകടവ് പാലം അവസാനഘട്ടത്തിലേക്ക്; 80 ഗർഡറുകളിൽ 61 എണ്ണം പൂർത്തിയായി

Spread the love

പൂച്ചാക്കൽ: പ്രതീക്ഷയേകി നേരേകടവ് – മാക്കേക്കടവ് പാലം. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിർമാണം 80 ശതമാനം പൂർത്തിയായി.

video
play-sharp-fill

നിർമാണത്തിനായി ആകെ തയ്യാറാക്കേണ്ട 80 ഗർഡറുകളിൽ 61 എണ്ണം ഇതിനകം പൂർത്തിയായി. ഗർഡറുകളെല്ലാം മാക്കേക്കടവില്‍ കരയില്‍ നിർമിച്ചശേഷമാണ് കായലിനു മുകളില്‍ സ്ഥാപിക്കുന്നത്. 22 സ്പാനുകളില്‍ (നാല് ഗർഡറുകള്‍ ചേരുന്ന ഭാഗം) 15 എണ്ണം സ്ഥാപിച്ചു. ഇതില്‍ 13-ാമത്തെ സ്പാനിന്‍റെ കോണ്‍ക്രീറ്റിംഗാണ് നിലവിൽ നടക്കുന്നത്. വർഷങ്ങള്‍ നീണ്ട കേസുകളും തർക്കങ്ങളുമായി നിലച്ച നിർമാണം 2024 മാർച്ച്‌ മാസമാണ് പുനരാരംഭിച്ചിത്.

വേമ്പനാട്ടുകായലിനു കുറുകെ 800 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുന്നത്. 2026 ആദ്യത്തോടെ നിർമാണം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.
പ്രതീക്ഷിച്ചതിലും വേഗത്തിലാന്ന് നിർമാണപ്രവർത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്ന് സി.കെ. ആശ എംഎല്‍എ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group