വിവാഹത്തിൽനിന്ന് വരൻ പിന്മാറി: വരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ഡോക്ടർ ആയ വധു

Spread the love

ബീഹാർ: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് വനിതാ ഡോക്ടര്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. 25-കാരിയായ വനിതാ ഡോക്ടറാണ് കാമുകനെ ക്രൂരമായി ആക്രമിച്ചത്. ബിഹാറിലെ സരണ്‍ ജില്ലയിലാണ് സംഭവം. പരിക്കേറ്റ യുവാവിനെ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ മഥൗര ബ്ലോക്കിലെ വാര്‍ഡ് കൗണ്‍സിലറായ യുവാവാണ് കാമുകിയുടെ ആക്രമണത്തിനിരയായത്. പ്രതിയായ ഡോക്ടർ പൊലീസ് കസ്റ്റഡിയിലാണ്.

video
play-sharp-fill

 

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ യുവാവ് വിസമ്മതിച്ചതിനെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതെന്ന് പൊലീസിന് മൊഴി നൽകി. യുവാവ് കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിച്ചിരുനെന്നും വിവാഹ ദിവസം ഇദ്ദേഹം എത്താതിരുന്നതും പ്രകോപിപ്പിച്ചെന്നും യുവതി മൊഴി നല്‍കി.

 

വിവാഹം മുടങ്ങിയതിന് പിന്നാലെ വനിതാ ഡോക്ടര്‍ യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവിനെ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിച്ചുമാറ്റുകയും ചെയ്തു. വീട്ടില്‍നിന്ന് യുവാവിന്റെ കരച്ചില്‍ കേട്ട അയല്‍ക്കാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തിയപ്പോൾ ചോരയില്‍കുളിച്ച് കിടക്കുന്നനിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group