
സ്വന്തം ലേഖിക
കാസര്‍കോട്: വിവാഹം നടന്ന് ഒരു മാസത്തിനുള്ളില്‍ വീട്ടുകാര്‍ നല്‍കിയ 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി നവവധു കാമുകനൊപ്പം കടന്നു.
രണ്ടു ദിവസം മുമ്ബ് കാസര്‍കോട് ബേക്കലില്‍ അതിരാവിലെ യുവതി, പുറത്ത് കാത്തുകിടന്ന കാമുകനൊപ്പം കാറില്‍ കയറി പോക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയിന്മേല്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട താമസക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് പോലീസ് കണ്ടെത്തി.
ഇയാള്‍ സ്കൂള്‍ പഠനകാലത്ത് യുവതിയുടെ സഹപാഠിയായിരുന്നുവെന്നും ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഭര്‍തൃവീട്ടില്‍ നിന്നും യുവതി കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.