നിശ്ചയിച്ച വിവാഹം മുടങ്ങി; ചോദിക്കാനെത്തിയ പെൺവീട്ടുകാർക്ക് മർദ്ദനം; പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും പരിക്ക്

Spread the love

മലപ്പുറം: നിശ്ചയിച്ച വിവാഹം മുടങ്ങിയത് ചോദിക്കാനെത്തിയ പെൺവീട്ടുകാർക്ക് മർദനമേറ്റെന്നു പരാതി.

video
play-sharp-fill

അത്തിക്കാപറമ്പിൽ കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയും പെരിന്താറ്റിരി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു.

വിവാഹാലോചന മുടങ്ങിയതു സംബന്ധിച്ച് ചോദിക്കാനെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചെന്നാണു പരാതി. സംഘർഷത്തിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമാണ് പരുക്കേറ്റത്. വിഷയത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവാണ് വിവാഹത്തിൽനിന്ന് പിന്മാറിയതെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാർ കഴിഞ്ഞദിവസം യുവാവിന്റെ വീട്ടിൽ സംസാരിക്കാനെത്തിയിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കൂട്ടയടിയുടെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പരുക്കേറ്റവർ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.