വീണ്ടും കൈക്കൂലി; പതിനായിരം രൂപ വാങ്ങുന്നതിനിടെ വടക്കാഞ്ചേരി വില്ലേജ് ഓഫീസ് സീനിയർ ക്ലാർക്ക് വിജിലൻസിന്റെ പിടിയിൽ

Spread the love

തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വടക്കാഞ്ചേരി വില്ലേജ് ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് പിടിയില്‍. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ചന്ദ്രനാണ് വിജിലന്‍സ് പിടികൂടിയത്.

പതിനായിരം രൂപയാണ് ഇയാള്‍ കൈക്കുലിയായി വാങ്ങിയത്. ഇതിന്റെ ഇടയിലാണ് വിജിലന്‍സ് ഇയാളെ പിടികൂടുന്നത്.കുറച്ചു കാലമായി ഇയാള്‍ കൈക്കുലി ആളുകളോട് ആവശ്യപ്പെടുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു.

കൈക്കുലി നല്‍കിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കാറില്ലെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇപ്പോള്‍ വിജിലന്‍സ് പിടികൂടിയിരിക്കുന്നത് ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പുറത്തു വിട്ടിട്ടില്ല.