
കണ്ണൂർ: ഓട്ടോ ഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെട്ട എസ്ഐക്ക് 18 മാസം കഠിനതടവും 20,000 രൂപ പിഴയും. കണ്ണൂര്‍ വിജിലന്‍സ് സംഘം രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
2003 മേയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. 2013ല്‍ കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് പ്രതി അപ്പീല്‍ നല്‍കിയിരുന്നു. ഇതാണ് ഹൈക്കോടതി തള്ളിയത്.
കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന മാനന്തവാടി സ്വദേശി കെ ഇബ്രാഹിമിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ഇബ്രാഹിം, കരിക്കോട്ടക്കരി എസ്‌ഐയായി ജോലി ചെയ്യുന്നതിടെ പട്രോളിങ് ഡ്യൂട്ടിക്കിടെ ഇരിട്ടി അങ്ങാടിക്കടവ് സ്വദേശിയായ ഓട്ടോറിക്ഷാഡ്രൈവറോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോയില്‍ സംശയാസ്പദമായി ഒരാളെ കയറ്റിപ്പോയതായി കണ്ടെന്നും കേസെടുക്കുമെന്നും എസ്‌ഐ ഭീഷണിപ്പെടുത്തി. കേസ് ഒഴിവാക്കാന്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു. പിന്നീട് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് 2003 മേയ് 12ന് പോലിസ് ക്വാര്‍ട്ടഴ്‌സില്‍വെച്ച് ഓട്ടോഡ്രൈവറില്‍നിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്യുകയായിരുന്നു.



