സംസ്ഥാനത്തെ എംവിഡി ഓഫീസുകളില്‍ കൈക്കൂലി ഇടപാട് ഗൂഗിള്‍ പേ വഴി; ഓപ്പറേഷൻ ക്ലീൻ വീല്‍സില്‍ 21 ഉദ്യോഗസ്ഥരുടെ പക്കൽനിന്നും പിടിച്ചെടുത്തത് ലക്ഷങ്ങള്‍

Spread the love

സംസ്ഥാനത്തെ എംവിഡി ഓഫീസുകളില്‍ ഗൂഗിള്‍ പേ വഴി വൻ കൈക്കൂലി ഇടപാട്.21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി വിജിലൻസ് സംഘം.ഏജന്റുമാരില്‍ നിന്നാണ് ഉദ്യോഗസ്ഥർ ഈ പണം കൈപ്പറ്റിയത്.

ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഓപ്പറേഷൻ ക്ലീൻ വീല്‍സ് എന്ന പേരില്‍ വിജലൻസ് മിന്നല്‍ പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 81 ഓഫീസുകളില്‍ വിജിലൻസ് സംഘം അന്വേഷണം നടത്തി. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് നീണ്ടു.

 ഗൂഗിള്‍ പേ വഴി 7,84,598 രൂപ  ഉദ്യോഗസ്ഥർ അനധികൃതമായി  സംഭാതിച്ചതായി വിജിലൻസ് കണ്ടെത്തി. ഏജന്റുമാരില്‍ നിന്ന് വിജിലൻസ് സംഘം 1,40,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. വിശദമായ പരിശോധനയില്‍ കൈക്കൂലി തുക ഇനിയും ഉയരുമെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group